ADVERTISEMENT

ഗുരുവായൂർ ∙ ചൊവ്വല്ലൂർപടി കെബിഎം റോഡിൽ സെന്റ് ജോൺസ് സ്കൂളിനു മുന്നിൽ മരം വീണ് 19 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. വൈദ്യുതി കമ്പികൾക്ക് അടിയിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ ചൊവ്വല്ലൂർ സ്വദേശി രാമനാത്ത് ഷാഹു ഓടി രക്ഷപ്പെട്ടു. ഓട്ടോയുടെ മുൻവശം തകർന്നു.

മനയിൽ കൃഷ്ണാനന്ദന്റെ വീട്ടുവളപ്പിലെ മാവിന്റെ ഒരു കൊമ്പ് ഉച്ചയ്ക്ക് 12.15 ന് ഒടിഞ്ഞു വീണു. സെന്റ് ജോൺസ് സ്കൂളിൽ വാർഷികമായതിനാൽ നടക്കുന്നതിനാൽ സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിഛേദിച്ചു മരം മുറിക്കുന്നതിനിടെ 12.30യോടെ മാവിന്റെ വലിയൊരു കൊമ്പു കൂടി നിലം പതിച്ചു. ലൈൻമാൻ കലേഷ് ഓടി മാറിയതിനാൽ പരുക്കേറ്റില്ല. ഒരു കിലോമീറ്റർ ദൂരത്തിൽ 19 വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു വീണു.

തൊഴിലുറപ്പ് ജീവനക്കാർ ഓടി മാറി രക്ഷപ്പെട്ടു.മരത്തിന്റെ ഉടമ കൃഷ്ണാനന്ദന്റെ ഓടിട്ട വീടിനും മതിലിനും കേടു പറ്റി.ഗുരുവായൂർ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ റോഡിൽ നിന്നു മരക്കൊമ്പ് മുറിച്ചു മാറ്റി. ഈ റോഡിൽ ഗതാഗതം നിരോധിച്ചു. കഴുമപ്പാടം, തൈക്കാട് സൗത്ത് ട്രാൻസ്ഫോമറുകൾക്ക് കീഴിൽ ‍നാളെ രാത്രി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.

English Summary:

Guruvayur accident: A fallen tree damaged 19 electricity poles and an autorickshaw on KBM Road near St. John's School. The driver escaped without injury, despite the vehicle being trapped under live wires.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com