തെരുവിൽ കഴിഞ്ഞയാളുടെ ഭാണ്ഡത്തിൽ ഐ ഫോൺ; ഫോണിൽ ഉടമയുടേതെന്ന് കരുതുന്ന ചിത്രം തെളിഞ്ഞു

Mail This Article
×
ഗുരുവായൂർ ∙ തെരുവിൽ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തിൽ ഐ ഫോൺ. ചാർജ് ചെയ്ത ഫോണിൽ ഉടമകളെന്നു തോന്നിക്കുന്ന നവദമ്പതികളുടെ ചിത്രം തെളിഞ്ഞു. എന്നാൽ ഫോൺ എയ്റോപ്ലെയിൻ മോഡിൽ ആയതിനാൽ ഓപ്പൺ ചെയ്യാനോ കോൾ വിളിക്കാനോ കഴിയുന്നില്ല.
അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് ഭക്ഷണവും പുതുവസ്ത്രവും നൽകുന്ന തെരുവോരം മുരുകൻ എന്ന സാമൂഹിക പ്രവർത്തകനാണ് ഐ ഫോൺ ലഭിച്ചത്. ഇന്നലെ വൈകിട്ട് 4 ന് 40 വയസ്സോളം പ്രായമുള്ള കുംഭകോണം സ്വദേശിയെന്നു പറഞ്ഞ തമിഴ് സംസാരിക്കുന്ന വ്യക്തിയെ കുളിപ്പിച്ച് ഭാണ്ഡം പരിശോധിച്ചപ്പോഴാണ് ഫോൺ കണ്ടത്. ഉപയോഗശൂന്യമായ ഫോൺ എന്നാണ് കരുതിയത്. വിലാസം ലഭിക്കുമോ എന്നറിയാൻ മുറിയിലെത്തി ചാർജ് ചെയ്തപ്പോഴാണ് ചിത്രം തെളിഞ്ഞത്.
English Summary:
iPhone found with homeless individual in Guruvayur, Kerala. A social worker discovered the device, which contained a photo of a wedding couple but was inaccessible due to airplane mode.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.