ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട മഴ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.

വൈദ്യുതി പ്രവഹിക്കും
കുന്നംകുളം ∙ കെഎസ്ഇബി 220 കെവി കുന്നംകുളം സബ് സ്റ്റേഷൻ മുതൽ ചീരംകുളം വരെയും അഞ്ഞൂർ സെന്റർ ഭാഗത്തെയും 11 കെവി ലൈനിലും അനുബന്ധ എൽടി ലൈനുകളിലും ഉടൻ വൈദ്യുതി പ്രവഹിക്കും. ലൈനുകളിൽ നിന്ന് അകലം പാലിച്ച് അപകടം ഒഴിവാക്കുന്നതിന് ജാഗ്രത വേണമെന്ന് ബിഗ്ബസാർ ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ  അറിയിച്ചു.

വിത്ത് വിപണന മേള
കുന്നംകുളം∙കൃഷിവകുപ്പ് ഇന്ന് 10ന് നഗരസഭ ടൗൺഹാളിൽ വിത്ത് വിപണന മേള നടത്തും.

നേത്രരോഗ ക്യാംപ് 
അക്കിക്കാവ് ∙ നന്മ ക്ലബ് കുന്നംകുളം സൈമൺസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രരോഗ നിർണയ ക്യാംപ് നടത്തി. വി.എം.സുനിൽ, പി.പ്രവീൺ കുമാർ, എ.എം.നാസർ, കെ.രഞ്ജിത്ത്, കെ.എ.ജ്യോതിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
പരിയാരം∙ വെറ്റിലപ്പാറ വഞ്ചിക്കടവ്, എസ്എൻഡിപി മേഖലയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

ഒഴിവുകൾ
ചാലക്കുടി ∙ ബ്ലോക്ക് കൃഷി അസി. ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൽ ടെക്നിഷ്യൻ (ഒഴിവ്–15, യോഗ്യത എസ്എസ്എൽസി, വിഎച്ച്എസ്ഇ (കൃഷി), ഐടിഐ, പുല്ലുവെട്ടി യന്ത്രം, പവർ സ്പ്രേയർ, തെങ്ങുകയറ്റ യന്ത്രം, ടില്ലർ, ട്രാക്ടർ തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു പരിചയമുള്ളവർ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മുൻഗണന), ഫെസിലിറ്റേറ്റർ (ഒഴിവ്–ഒന്ന്, റിട്ട. കൃഷി ഓഫിസർ, ബിഎസ്‌സി അഗ്രികൾച്ചർ, ബിടെക് അഗ്രികൾച്ചറൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയർ (3 വർഷം പ്രവൃത്തിപരിചയം), വിഎച്ച്എസ്ഇ (കൃഷി വകുപ്പിൽ 5 വർഷം പ്രവർത്തിപരിചയം), ഡിപ്ലോമ ഇൻ അഗ്രികൾചർ സയൻസ് യോഗ്യതയുള്ളവർക്കു മുൻഗണന) ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുമായി 15ന് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com