മാലിന്യം നിറഞ്ഞ് കൊച്ചിൻ ഫ്രോണ്ടിയർതോട്

Mail This Article
×
എളവള്ളി ∙ കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞും മുളങ്കൂട്ടങ്ങൾ വീണും ഒഴുക്ക് തടസ്സപ്പെട്ടതായി പരാതി. കോൺഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു പരാതി ഉന്നയിച്ചത്. വേനൽക്കാലത്ത് തോട് വൃത്തിയാക്കിയിരുന്നില്ലെന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ.സ്റ്റാൻലി ആരോപിച്ചു.
ഇത് മൂലം മഴക്കാലത്ത് ബണ്ട് പൊട്ടുകയും തോടിന്റെ ഇരു കരകളിലുള്ള വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവാണ്. ഇവിടേക്കുള്ള ബണ്ട് റോഡ് തകർച്ച ഭീഷണി നേരിടുന്നതായും അദ്ദേഹം പറഞ്ഞു. പാതി വഴിയിൽ ഉപേക്ഷിച്ച സർവേ നടപടികൾ പൂർത്തിയാക്കി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും സംരക്ഷണ ഭിത്തി കെട്ടുകയും തോട് അടിയന്തരമായി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുകയും വേണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
English Summary:
Cochin Frontier Canal blockage causes severe flooding in Elavally. Urgent action is needed to clean the canal, remove encroachments, and build protective walls to prevent future damage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.