ADVERTISEMENT

ഇന്ന്  
∙ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല

അപേക്ഷ ക്ഷണിച്ചു  
പെരുമ്പടപ്പ് ∙ പഞ്ചായത്ത് ടാലി, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ടാലി 3 മാസം കാലാവധി, യോഗ്യത പ്ലസ്ടു. നഴ്സിങ് 6 മാസം കാലാവധി, യോഗ്യത പ്ലസ്ടു. ഫീസിന്റെ 30 ശതമാനം വിദ്യാർഥികൾ വഹിക്കണം. പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.

ഒഴിവുകൾ ഫാർമസിസ്റ്റ്
ഏങ്ങണ്ടിയൂർ ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 6 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 19 ന് 10.30ന് പഞ്ചായത്ത് ഓഫിസിൽ.

തെങ്ങ് വളം പെർമിറ്റ്
തളിക്കുളം ∙ പഞ്ചായത്തിൽ തെങ്ങ്‌ വളത്തിനുള്ള പെർമിറ്റ് എടുക്കാൻ പട്ടികയിൽ പേരുള്ള കർഷകർ കൃഷിഭവനിൽ എത്തണം. കുറ്റിമുല്ലത്തൈ, വളം വിതരണ പദ്ധതിയിൽ (കിറ്റിൽ 10 കുറ്റിമുല്ല തൈകളും 2.75 കിലോ ജൈവവളവും) ഗുണഭോക്തൃ വിഹിതമായി 139 രൂപ കൃഷിഭവനിൽ അടയ്ക്കണം. ഫലവൃക്ഷ തൈ വിതരണം പദ്ധതിയിലെ കിറ്റിൽ മാംഗോ ഗ്രാഫ്റ്റ്, മാങ്കോസ്റ്റിൻ, കിലോപേര, റെഡ് പ്ലാവ്, കശുമാവ്, ബഡ് ചെയ്ത ഞാവൽ എന്നിവയ്ക്ക് ഗുണഭോക്തൃ വിഹിതം 300 രൂപ കൃഷിഭവനിൽ അടയ്ക്കണം.

കീടരോഗ നിർണയം 
തളിക്കുളം ∙ പഞ്ചായത്ത് കൃഷിഭവനിൽ എല്ലാ ബുധനാഴ്ചകളിലും വിളകളുടെ കീടരോഗ നിർണയം നടത്തും. കാർഷിക വിളകളിൽ കീടരോഗമുള്ളവർ സാമ്പിളുകളുമായി ഇന്നു രാവിലെ 10ന് കൃഷിഭവനിൽ എത്തണം.

താലൂക്ക് ആശുപത്രിയിൽ ഒഴിവ് 
കൊടുങ്ങല്ലൂർ ∙ താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഡയാലിസിസ് ടെക്നിഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രഫർ, ഫിസിയോതെറപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 10.30 മുതൽ 12.30 വരെ നടത്തും.

ഭരണി: കാവ് പുറമ്പോക്ക് ലേലം 
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായി കാവ് പുറമ്പോക്ക് പ്രദേശത്ത് താൽക്കാലിക കച്ചവടം നടത്തുന്നവരിൽ നിന്നു തറപ്പാട്ടം പിരിക്കുന്നതിനുള്ള അവകാശം 14 ന് 11 ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ പരസ്യമായി ലേലം ചെയ്യും.

വൈദ്യുതി മുടങ്ങും 
കൊമ്പൊടിഞ്ഞാമാക്കൽ ∙കരുവാപ്പടി,വട്ടക്കണ്ണി,പൂന്തോപ്പ്, കൊറ്റനെല്ലൂർ പഞ്ചായത്ത് ഓഫിസ്, കൊറ്റനെല്ലൂർ പള്ളി, കുറുപ്പംപടി, ആക്കപ്പിള്ളിപൊക്കം,മണ്ണാറമൂല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com