ADVERTISEMENT

ചാലക്കുടി ∙ അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ ടാർ റോഡിൽ നിന്നു സ്വകാര്യ ബസ് തെന്നി നീങ്ങി. നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടതെങ്കിലും ആർക്കും പരുക്കില്ല. ബസ് തോട്ടിലേക്കു മറിയാതിരുന്നതു വൻ ദുരന്തം ഒഴിവാക്കി. 50 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.  ഇന്നലെ 4.30ഓടെ പഴയ ദേശീയപാതയിൽ പോട്ടയ്ക്കും സുന്ദരിക്കവലയ്ക്കും ഇടയിൽ, ഇരിങ്ങാലക്കുട - ചാലക്കുടി റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് ബസാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് കലുങ്കിലും ബിഎസ്എൻഎല്ലിന്റെ ടവർ ബോക്സിലും ഇടിച്ചു. ബസ് ഭാഗികമായി തകർന്നു.

English Summary:

Chalakkudy Bus Accident Avoids Disaster: A private bus carrying 50 passengers skidded off the road near Chalakkudy after a sudden downpour, causing minor damage but no injuries. The bus narrowly missed a ditch, preventing a potentially serious accident.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com