ADVERTISEMENT

കൊടുങ്ങല്ലൂർ ∙ സ്കൂട്ടറിൽ യാത്ര ചെയ്യവേ ഫൈബർ കേബിൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരിക്കു പരുക്കേറ്റു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അരാകുളം വലിയതറ നിഖിലിന്റെ ഭാര്യ അനുപമയ്ക്കാണ് (24) കഴുത്തിനു പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30ന് കൊടുങ്ങല്ലൂർ ബൈപാസിൽ പടാകുളം അടിപ്പാത ജംക്‌ഷനു സമീപം ആയിരുന്നു അപകടം. ജോലി ആവശ്യത്തിനായി ഓഫിസിൽ നിന്നു പുറത്തു പോയ അനുപമ തിരികെ ഓഫിസിലേക്ക് വരികയായിരുന്നു.

റോഡിനു കുറുകെ ഉയർന്നു കിടന്നിരുന്ന കേബിൾ അനുപമയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ അനുപമയ്ക്ക് വീഴ്ചയിലും പരുക്കേറ്റു. ഹെൽമറ്റ് ധരിച്ചതിനാൽ ദുരന്തം ഒഴിവായി. അനുപമ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ടിപ്പർ ലോറി തട്ടിയാണ് കേബിൾ പൊട്ടിയത്. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും പൊട്ടിയ കേബിൾ ആരും മാറ്റിയിട്ടില്ല. ഇൗ അപകടത്തിനു ശേഷവും ഒട്ടേറെ ബൈക്ക് യാത്രികർ അപകടത്തിൽപെട്ടു.

English Summary:

Kodungallur fiber optic cable accident leaves woman injured. A 24-year-old woman sustained neck injuries after her scooter was entangled in a loose cable near the Padakulam underpass.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com