ഗുരുവായൂർ ഉത്സവം: ഭക്തി, താളലയമായി ശ്രീജ രവികുമാറിന്റെ ഭാരതനാട്യം

Mail This Article
തൃശൂർ∙ ഗുരുവായൂർ ദേവസ്വം ഉത്സവത്തിന്റെ മൂന്നാം ദിവസമായ മാർച്ച് 12ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നർത്തകി ശ്രീജ രവികുമാർ ഭാരതനാട്യം അവതരിപ്പിച്ചു. ശ്രീജയുടെ അമ്മ രാധ രവികുമാർ ആണ് വസ്ത്രാലങ്കാരം ചെയ്തത്. ജേഷ്ഠൻ ആർ.ഹരികൃഷ്ണന്റെ മൃദംഗം വായനയും ജേഷ്ഠപത്നി ഷാനി ഹരികൃഷ്ണന്റെ വായ്പാട്ടും നൃത്താവിഷ്കാരത്തിന് മാറ്റുകൂട്ടി. വയലിനിൽ സുരേഷ് നമ്പൂതിരിയും ചമയത്തിൽ ജോയ്, ബാബു എന്നിവരും അണിചേർന്നു.

യുഎസിൽ താമസിക്കുന്ന ശ്രീജ, ഗുരു കലാക്ഷേത്ര വിലാസിനിയുടെ (നൃത്യശ്രി, എറണാകുളം) ശിഷ്യയാണ്. ഇന്ത്യയിലെ സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സസ് ആൻഡ് ട്രെയിനിങ്ങിൽ നിന്ന് ഭരതനാട്യത്തിൽ ദേശീയ തലത്തിൽ സ്‌കോളർഷിപ് അവാർഡ് ജേതാവാണ് ശ്രീജ. വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും ‘കലാതിലകം’ കിരീടവും നേടിയിട്ടുണ്ട്. യുഎസിലും ഇന്ത്യയിലും വിവിധ ഘട്ടങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീജ ഇപ്പോൾ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. എറണാകുളം സ്വദേശിനിയാണ്.