ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആക്രമണം: 8പേർക്ക് പരുക്ക്
Mail This Article
പെരുവല്ലൂർ ∙ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഏഴാം വേല ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പെരുവല്ലൂർ പുല്ലൂർ ദേശത്തെ ഒരു കൂട്ടം യുവാക്കൾക്ക് നേരെ പതിയിരുന്ന് ആക്രമണം. 8 പേർക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം. കാളിദാസൻ(19), ഷഹനാസ് (17) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. പൂച്ചക്കുന്ന് പ്രദേശത്തുള്ള ഒരു സംഘം ആളുകളാണ് മർദിച്ചതെന്ന് പറയുന്നു. ആക്രമണം നടത്തിയവർ ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണെന്നാണ് മർദനമേറ്റവരുടെ ആരോപണം.
7 ദിവസം മുൻപ് ക്ഷേത്രത്തിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം സംബന്ധിച്ച് പാവറട്ടി പൊലീസ് അന്വേഷണം തുടങ്ങി. പൂച്ചക്കുന്ന് പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്പടിച്ചതായി നേരത്തെ പരാതിയുണ്ട്. ഇൗയിടെ പൂച്ചക്കുന്ന് പ്രദേശത്ത് നിന്ന് 2 സംഭവങ്ങളിലായി ലഹരി വിൽപനക്കാരെ പൊലീസ് പിടികൂടിയിരുന്നു.