ADVERTISEMENT

നന്തിക്കര റെയി‍ൽവേ ഗേറ്റ് ഇന്ന്  അടച്ചിടും: പുതുക്കാട് ∙ നന്തിക്കര റെയി‍ൽവേ ഗേറ്റ് ഇന്ന്  രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെ അടച്ചിടും.

വൈദ്യുതി മുടങ്ങും
കൊമ്പൊടിഞ്ഞാമാക്കൽ ∙ പറമ്പി റോഡ്, ഷോളയാർ, പൊരുന്നകുന്ന്, ആർഎംഎച്ച്എസ് സ്കൂൾ, കാരക്കുളം, ആളൂർ ഗേറ്റ്, തുരുമ്പിക്കുളം, റൈസ് മിൽ റോഡ്, 101 മുക്ക്, പാലസ് റോഡ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മനോരമ ക്ലാസിഫൈഡ്സ്  പരസ്യമേള ഇന്ന്  ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട ∙ മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള ഇന്നു രാവിലെ 10 മുതൽ 5 വരെ മലയാള മനോരമ സബ് ഓഫിസിൽ (എ.ജി. കോംപ്ലക്സ്, ഗവ. ജനറൽ ആശുപത്രിക്ക് എതിർവശം, ഠാണാ, ഇരിങ്ങാലക്കുട) നടത്തും. വിവാഹം, വസ്തുവിൽക്കൽ, വാടകയ്ക്ക് നൽകൽ, വാഹന വിൽപന, മറ്റു സേവനങ്ങൾ സംബന്ധമായ പരസ്യങ്ങൾ നൽകാം.ജന്മദിനം, വിവാഹം, വിവാഹ വാർഷികം, അനുസ്മരണം, ചരമം, ചരമവാർഷികം എന്നീ പരസ്യങ്ങളും നൽകാം.

പരസ്യദാതാക്കൾക്കായി വിവിധ പാക്കേജുകളും ഡിസ്കൗണ്ടുകളുമുണ്ട്. സ്ഥലം വിൽപന, വിവാഹം, ജന്മദിനം, ചരമവാർഷികം, ചരമം തുടങ്ങിയ പരസ്യങ്ങൾക്ക് പ്രത്യേക കിഴിവ്. നഷ്ടപ്പെട്ടു, പേരുമാറ്റൽ 1000 രൂപ മുതലും ഉപകാരസ്മരണ 700 രൂപ മുതലും നൽകാം. പ്രത്യേക കിഴിവുകൾ മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക്. പരസ്യങ്ങൾ വാട്സാപ്, ഫോൺ വഴി നൽകാം. 8086413601.

എംഫോർ മാരി
വിവാഹം ആലോചിക്കുന്നവർക്ക് എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാം. പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള പാക്കേജുകൾ എടുക്കാനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് കാഷ് ഡിസ്കൗണ്ട്. ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. 9207749160.

റെയിൽവേ സ്റ്റേഷനോട് അവഗണന; ഏകദിന സൂചനാ സത്യഗ്രഹം സമരം 15ന്
ഇരിങ്ങാലക്കുട ∙ റെയിൽവേ സ്റ്റേഷനോടുള്ള റെയിൽവേ അധികൃതരുടെയും ജനപ്രതിനിധികളുടെയും അവഗണനയ്ക്കെതിരെ റെയിൽവേ സ്റ്റേഷൻ വികസന സമിതി ആരംഭിക്കുന്ന ജനകീയ സമരത്തിന്റെ മുന്നോടിയായി നടത്തുന്ന ഏകദിന സൂചനാ സത്യഗ്രഹം സമരം 15ന് കല്ലേറ്റുംകരയിൽ നടത്തും. രാവിലെ 9ന് 105 വയസ്സുള്ള സുകുമാരൻ പിള്ള സമരാഗ്നി ജ്വലനം നടത്തും. തുടർന്ന് പി.എം.ഷാഹുൽ ഹമീദിന്റെ സ്മാരകത്തിന് സമീപം സമരം ആരംഭിക്കും.

വൈകിട്ട് 4ന് സമര വിളംബര റാലി നടക്കും. വിവിധ സംഘടനകൾ എ‍െക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ  പങ്കെടുക്കും. സൂചനാ സമരത്തിന് ശേഷം 10 ദിവസത്തിനുള്ളിൽ അധികൃതരിൽ നിന്ന് അനുകൂല മറുപടി ഉണ്ടായില്ലെങ്കിൽ ഒരാൾ ഒരു പകൽ സത്യഗ്രഹം എന്ന രീതിയിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു വർഗീസ് തൊടുപറമ്പിൽ, വർഗീസ് പന്തല്ലൂക്കാരൻ, കെ.എഫ്.ജോസ് എന്നിവർ അറിയിച്ചു.

കമ്മിഷണർ സ്പീക്കിങ് ലഹരിഭീതി: പൊലീസ് കമ്മിഷണറുമായി ഇന്ന് സംസാരിക്കാം
തൃശൂർ ∙ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം, അതു വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, പതിവാകുന്ന അക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാതികളും ആശങ്കകളും പരിഹാരനിർദേശങ്ങളും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുമായി പങ്കുവയ്ക്കാൻ വായനക്കാർക്കു മലയാള മനോരമ അവസരമൊരുക്കുന്നു.  

ലഹരിവിപത്തിനെ നേരിടാൻ മനോരമ ഒരുക്കുന്ന ഫോൺ ഇൻ പരിപാടി ഇന്ന് ഉച്ചയ്ക്കു 12.30 മുതൽ 1.30 വരെയാണ്. വിളിക്കേണ്ട നമ്പർ: 0487–2443074. മനോരമയുടെ മറ്റൊരു നമ്പറിലും ഈ സേവനം ലഭ്യമല്ല. കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നതിനായി വിളിക്കുന്നവർ പരമാവധി ചുരുക്കി സംസാരിക്കാൻ ശ്രദ്ധിക്കുമല്ലോ.

ബോധവൽക്കരണ ക്ലാസ് 18ന്
കൊടുങ്ങല്ലൂർ ∙ മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർക്കു വേണ്ടി ജോയിന്റ് ആർടിഒ ഓഫിസ് 18ന് 10നു മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ‌ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തും. ട്രിപ്പുകൾ തടസ്സപ്പെടാത്ത വിധത്തിൽ മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ പങ്കെടുക്കണമെന്നു ജോയിന്റ് ആർടിഒ അധികൃതർ അറിയിച്ചു.

ചിത്രപ്രദർശനവും വിൽപനയും
തൃശൂർ ∙ കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നാളെ മുതൽ 17 വരെ ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും വിൽപനയും നടത്തും. ഉദ്ഘാടനം നാളെ രാവിലെ 10.30ന് പി.സുരേന്ദ്രൻ നിർവഹിക്കും. ചിത്രകലാ പരിഷത്തിലെ അംഗങ്ങളായ 60 പേരുടെ 60 ചിത്രങ്ങളാണു പ്രദർശനത്തിലുള്ളത്.

സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാംപ് 16ന്
ചാലക്കുടി ∙ എൻഎസ്എസ് കൂടപ്പുഴ കരയോഗവും ഐ വിഷൻ കണ്ണാശുപത്രിയും സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാംപ് 16ന് 8.30 മുതൽ 12 വരെ തിരുമാന്ധാംകുന്ന് ദേവീക്ഷേത്രം ഹാളിൽ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തി കൊടുക്കും. 90617 26421.

എൻജിനീയർ, അക്കൗണ്ടന്റ് 
പഴയന്നൂർ ∙ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി ഓഫിസിൽ അക്രഡിറ്റഡ് എൻജിനീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കു മുൻഗണന. 20നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. 04884 225031.

തൈ വിതരണം
കുന്നംകുളം ∙ കൃഷിഭവനിൽ പച്ചക്കറിത്തൈ വിതരണം തുടങ്ങിയെന്നു കൃഷി ഓഫിസർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com