ADVERTISEMENT

കൊടുങ്ങല്ലൂർ ∙ തന്റെ ഉടമയെ പിരിഞ്ഞതിന്റെ പേരിൽ മൂന്നു ദിവസം നിരാഹാരം. ആരെയും അടുത്തേക്കു അടുപ്പിച്ചില്ല. അമ്മു എന്നു വിളിപ്പേരുള്ള എരുമയാണ് പിണങ്ങി പട്ടിണി കിടന്നത്. സംഭവം മുൻ ഉടമ എടവിലങ്ങ് കുഞ്ഞയിനി പ്ലാക്കാട്ടുപുള്ളി വീട്ടിൽ സുരേഷ് പണിക്കരെ അറിയിച്ചു, അമ്മുവിനെ തിരികെ എത്തിച്ചു. കഴിഞ്ഞ കോവിഡ് കാലത്താണ് സുരേഷ് അമ്മുവിനെ വാങ്ങുന്നത്. അന്ന് ഒരു വയസ്സായിരുന്നു. ഇപ്പോൾ ആറു വയസ്സ് കഴിഞ്ഞു. സുരേഷിന്റെ വീട്ടിൽ നായയും മറ്റു മൂന്ന് എരുമകളും ഉണ്ടായിരുന്നു.

സുരേഷിന്റെ അരുമയായി അമ്മു മാറി. ഇതിനിടെ സുരേഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ഇവയെ പരിപാലിക്കുന്നതിനു തടസ്സമായി. അതോടെ അമ്മുവിനെ പത്താഴക്കാട് സ്വദേശിക്കു വിൽക്കേണ്ടി വന്നു. എന്നാൽ, വീടു വിട്ടിറങ്ങേണ്ടി വന്നതിനാൽ മൂന്നു ദിവസം വെള്ളം പോലും കുടിക്കാതെ അമ്മു പട്ടിണി കിടന്നു. പുതിയ ഉടമ പരിപാലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ സുരേഷ് പണിക്കരോട് വിവരം പറഞ്ഞു തിരികെ എത്തിക്കുകയായിരുന്നു.

English Summary:

Ammumma's loyalty to her owner highlights the strong bond between humans and animals. This buffalo in Kodungallur, Kerala, went on a three-day hunger strike after being sold, prompting her former owner to take her back.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com