ADVERTISEMENT

പാവറട്ടി ∙ കോഴിത്തോട്ടിൽ മലിനജലം കെട്ടി കിടന്ന് പരിസരവാസികൾക്ക് ദുരിതം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിലെ വെള്ളമാണ് ഒഴുക്കില്ലാതെ കെട്ടികിടക്കുന്നത്. മാലിന്യങ്ങൾ അഴുകിയും പുല്ല് ചീഞ്ഞും അസഹ്യമായ ദുർഗന്ധമാണ് പരിസരത്ത്. കൊതുക് ശല്യവും വർധിച്ചു. പാലം നിർമാണത്തിന്റെ ഭാഗമായി പുളിഞ്ചേരിപ്പടിയിൽ ഇട ബണ്ട് കെട്ടിയതു മൂലമാണ് തോട്ടിലെ ഒഴുക്ക് നിലച്ചത്. വിളക്കാട്ടുപാടം മുതൽ പുളിഞ്ചേരിപ്പടിവരെയാണ് വെള്ളം കെട്ടി കിടക്കുന്നത്. ഇടബണ്ട് കെട്ടുമ്പോൾ അടിയിൽ പൈപ്പുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്യാതിരുന്നതിനാലാണ് ഒഴുക്ക് തടസപ്പെട്ടത്.

English Summary:

Stagnant water pollution in Pavaratty is causing serious health concerns. Residents are facing issues with mosquito infestation and unbearable stench due to decaying matter in the blocked stream.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com