എടുപ്പിനല്ല, നല്ലനടപ്പിനാണ് മാർക്ക്; ആനകളുടെ ഫിറ്റ്നസ് പരിശോധന ഇങ്ങനെ...

Mail This Article
×
തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കാൻ ആനകൾ ശാരീരികമായും മാനസികമായും തയാറാണോ എന്ന് ഉറപ്പുവരുത്തുന്നതാണ് ഫിറ്റ്നസ് പരിശോധന. 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന പരിശോധനകൾക്കു ശേഷമാണ് ഓരോ ആനയ്ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക.

ഇതോടൊപ്പം ഫിറ്റ്നസ് പൂർത്തിയായ ആനയ്ക്കു പ്രത്യേക ടാഗും നൽകും. ഇരിപ്പ്, നിൽപ്, അനുസരണ എന്നിവയും പരിശോധിക്കും. ഓരോ കാലുകളും പ്രത്യേകം പൊക്കി നോക്കും. മുൻകാലിൽ താഴേക്കു ചാഞ്ഞ് ഇരുത്തിക്കും. പാപ്പാൻ പറയുന്നതു കൃത്യമായി അനുസരിക്കുന്നുണ്ടോ എന്നു നോക്കും, ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കും.

English Summary:
Elephant fitness tests are crucial for the Thrissur Pooram festival. These comprehensive checks ensure each elephant's physical and mental readiness for the event.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.