ADVERTISEMENT

പൂരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഇന്നും നാളെയും 65 സ്പെഷൽ സർവീസുകൾ നടത്തും. ഇന്നു വൈകിട്ടും നാളെ പുലർച്ചെ വെടിക്കെട്ടിനു ശേഷവും സ്വകാര്യ ബസ് സർവീസുകൾ കുറവുള്ള സ്ഥലങ്ങളിലേക്ക് അടക്കം കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളുണ്ടാകും. സ്ഥിരം സർവീസുകൾ കൂടാതെ ജില്ലയിലെ ഉൾ പ്രദേശങ്ങളിലേക്കും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. 

സ്വകാര്യ ബസ് സർവീസ്: 
ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ പെരിങ്ങാവ്–അശ്വിനി വഴി വടക്കേ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. 
കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ പൂങ്കുന്നത്ത് നിന്നു പാട്ടുരായ്ക്കൽ വഴി വടക്കേ സ്റ്റാൻഡ് വരെ സർവീസ് നടത്തും. 
അമ്മാടം, കോടന്നൂർ, ആമ്പല്ലൂർ, കല്ലൂർ, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൊടകര, നെടുപുഴ, കൂർക്കഞ്ചേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ ബാല്യ ജംക്‌ഷൻ വഴി ശക്തൻ സ്റ്റാൻഡിലെത്തും. തിരികെ ശക്തനിൽ നിന്നു സർവീസ് നടത്തും. 
കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് അവസാനിപ്പിക്കും. തിരികെ പടി‍ഞ്ഞാറേക്കോട്ടയിൽ നിന്ന് സർവീസ് നടത്തും.

ഹെൽപ്‌ലൈൻ 
ഈസ്റ്റ് പൊലീസ്:  0487 2424192 
 ട്രാഫിക് പൊലീസ്: 0487 2445259 
 ആക്ട്സ് ഓഫിസ്: 0487 2321500 
 അഗ്നിരക്ഷാസേന: 101, 0487 2423650 
 ജനറൽ ആശുപത്രി: 0487 2427383 
 കെഎസ്ആർടിസി: 0487 2421150 
 റെയിൽവേ സ്റ്റേഷൻ: 0487 2423150 
 പൊലീസ് വനിതാ സെൽ: 0487 2420000 
 വനിതാ പൊലീസ് സ്റ്റേഷൻ: 0487 2420720 
 പ്രത്യേക ഹെൽപ്‌ലൈൻ നമ്പർ: 1515

English Summary:

Thrissur private bus services offer comprehensive routes across the city. This guide details routes and provides essential helpline numbers for emergencies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com