ADVERTISEMENT

ചാലക്കുടി ∙ ദേശീയപാതയിൽ പോട്ടയ്ക്കും പേരാമ്പ്രയ്ക്കും ഇടയിൽ  ഏകദേശം 3 കോടിയോളം വിലവരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി. ഒരു ലോറി നിറയെ വിവിധയിനം നിരോധിത പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്. മഞ്ചേരി തറമണ്ണിൽ അബ്ദുൽ മനാഫിനെ (41) ഡിവൈഎസ്പി ബിജുകുമാർ, ഇൻസ്പെക്ടർ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചുറ്റും ബിസ്കറ്റ് പെട്ടികൾ അടുക്കി അതിനകത്താണു ചാക്കുകളിലാക്കി പുകയില ഉൽപന്നങ്ങൾ ലോറിയിൽ നിറച്ചിരുന്നത്.

അബ്ദുൽ മനാഫ്
അബ്ദുൽ മനാഫ്

മംഗളൂരുവിൽ നിന്നു പെരുമ്പാവൂരിലേക്കു കൊണ്ടു പോവുകയായിരുന്നു ഇവയെന്നാണു പൊലീസ് നൽകുന്ന സൂചന. ഒരു ചാക്കിൽ 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കാണ് ഇവ കൊണ്ടുവന്നതെനാണ് സൂചന. ഒട്ടേറെ കേസുകളിലെ പ്രതിയാണു ഡ്രൈവർ മനാഫെന്ന് പൊലീസ് അറിയിച്ചു.

English Summary:

Chalakudy Tobacco Seizure: Kerala Police made a major drug bust, seizing ₹3 crore worth of banned tobacco products in Chalakudy on the National Highway. The arrest of Abdul Manaaf, a repeat offender, highlights the ongoing battle against illegal tobacco trade in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com