ADVERTISEMENT

പുതുക്കാട് ∙ തലോറിലെ മൊബൈൽ കട കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും ഉപകരണങ്ങളും മോഷ്ടിച്ചു കടന്നുകളഞ്ഞ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. അന്നമനട സ്വദേശികളായ ഊളക്കൻ സെയ്ദ് മുഹസിൻ (37), സഹോദരൻ മുഹത്ത് അസീം (22) എന്നിവരാണ് അറസ്റ്റിലായത്. മോഷണം പോയ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്.നാലംഗ സംഘമാണു മോഷണത്തിനു പിന്നിലെന്നാണ് വിവരം. മാർച്ച് 31ന് ആയിരുന്നു മോഷണം.

തലോർ ജംക്‌ഷനു സമീപത്തെ അഫാത്ത് മൊബൈൽ ഷോപ്പിന്റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത ശേഷം  25 ലക്ഷം വിലമതിക്കുന്ന മൊബൈൽ ഫോണുകളും ആക്‌സസറിസുകളും ഒപ്പം 50,000 രൂപയും മോഷ്ടിച്ചെന്നായിരുന്നു  കേസ്.  പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌ഐ എൻ.പ്രദീപ്, അഡിഷനൽ എസ്‌ഐ സുധീഷ്, ഡാൻസാഫ്- ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സീനിയർ സിപിഒമാരായ രജനീശൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English Summary:

Thalore mobile shop robbery nets two arrests. Police apprehended two brothers, recovering evidence linked to the ₹25 lakh theft using the IMEI number of a stolen phone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com