കൂടൽമാണിക്യം ക്ഷേത്രോത്സവം എക്സിബിഷൻ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

Mail This Article
ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബഹുനില പന്തലും ദീപാലങ്കാരവും എക്സിബിഷനും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഐസിഎൽ ഫിൻകോർപ് ആണ് ബഹുനില പന്തലും ദീപാലങ്കാരങ്ങളും ഒരുക്കിയത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ.ഗോപി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപഴ്സൻ മേരിക്കുട്ടി ജോയ് ഐസിഎൽ ഫിൻകോർപ് സിഎംഡി കെ.ജി.അനിൽകുമാർ, കെഎസ്ഇ ലിമിറ്റഡ് എംഡി എം.പി.ജാക്സൺ, വാർഡ് കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, സന്തോഷ് ബോബൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ജി.അജയകുമാർ, രാഘവൻ മുളങ്ങാടൻ, കെ.കെ.ബിന്ദു, വി.സി.പ്രഭാകരൻ, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷേത്രത്തിൽ ഇന്ന്
∙ ക്ഷേത്രത്തിൽ തെക്കേ നടയ്ക്ക് പുറത്ത് ഉണ്ണായി വാരിയർ കാലാനിയത്തിനു സമീപത്തെ വേദിയിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ തിരുവാതിരക്കളി, 4.45ന് കീർത്തനാലാപനം, 5.15ന് വില്ലിൻമേൽ തായമ്പക, 5.20ന് നൃത്തനൃത്യങ്ങൾ, 6.35ന് ഭരതനാട്യം, 7.35ന് കഥക്, 7.55 മുതൽ 10വരെ ഭരതനാട്യം.
ക്ഷേത്രത്തിനകത്തെ സംഗമം വേദിയിൽ: ഉച്ചയ്ക്ക് ഒന്ന് മുതൽ തിരുവാതിരക്കളി, 2.40ന് സംഗീതസഭ, 3.40ന് മോഹിനിയാട്ടം, 4.40ന് സംഗീത കച്ചേരി, 5.40ന് കേരള സോപാന ഗായക സംഘം ട്രസ്റ്റ് അവതരിപ്പിക്കുന്ന സോപാനമാലിക, 6.55ന് മോഹിനിയാട്ടം,7.55ന് തോൽപ്പാവകൂത്ത്, 9ന് മോഹിനിയാട്ടം.