ADVERTISEMENT

ജാഥ മാറ്റിവച്ചു;ചാലക്കുടി ∙ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ഇന്നും നാളെയും നടത്താനിരുന്ന രാഷ്ട്രീയ വിശദീകരണ കാൽനട പ്രചാരണ ജാഥ, ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി മാറ്റിവച്ചതായി കൺവീനർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിലെ തൃശൂർ ജെപി മൈഗ്രന്റ്സ് സുരക്ഷാ പ്രൊജക്ടിലെ പ്രോജക്ട് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9072353112.

ഫുട്ബോൾ ടൂർണമെന്റ് 20ന് 
പുന്നയൂർ ∙ കെ.കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പുന്ന നൗഷാദ് മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 20ന് അകലാട് എംഐസി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ദിവസവും വൈകിട്ട് 5ന് കളി തുടങ്ങും. വിജയികൾക്ക് ഗൾഫ് കമ്മിറ്റിയുടെ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കുമെന്ന് ഭാരവാഹികളായ മുജീബ് അകലാട്, താച്ചു കരിയാടൻ, ഷംറൂദ് എന്നിവർ അറിയിച്ചു.

കോഴ്സുകൾക്ക് അപേക്ഷിക്കാം
വടക്കാഞ്ചേരി ∙ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിൽ ജിഎസ്ടി അസിസ്റ്റന്റ്, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 15 വരെ സ്കൂൾ ഓഫിസിൽ നിന്നു ലഭിക്കും.  പ്രായം 15 മുതൽ 23 വരെ. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. കോഴ്സ് സൗജന്യമാണ്. ഫോൺ: 8075677129.

ഗെസ്റ്റ് ലക്ചറർ നിയമനം 
തൃശൂർ ∙ അതിരൂപത കോർപറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിലെ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, കണക്ക്, കൊമേഴ്സ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിസ്റ്ററി, കംപ്യൂട്ടർ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം വിഷയങ്ങൾക്ക് ഗെസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20.

കേന്ദ്ര നൈപുണി വികസന കോഴ്സ്: അപേക്ഷ ക്ഷണിച്ചു 
തൃശൂർ ∙ ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന കേന്ദ്ര നൈപുണി വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
അസിസ്റ്റന്റ് റോബട്ടിക്സ് ടെക്നിഷ്യൻ‌ (എസ്എസ്എൽസി), എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ (പ്ലസ് വൺ) എന്നീ സൗജന്യ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 15–23. അവസാന തീയതി മേയ് 15. ssakerala.in എന്ന വെബ്സൈറ്റിൽ നിന്നോ ഓഫിസിൽ നിന്നോ അപേക്ഷ ലഭിക്കും. 9809882463.

മലയാള പഠനഗവേഷണ കേന്ദ്രം പരിശീലനം 
തൃശൂർ ∙ പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട എസ്എസ്എൽസി വിജയിച്ചവർക്ക് ഡിഗ്രിക്കു ചേരാനായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് നടത്തുന്ന പ്ലസ്ടുവിനു സമാനമായ ഹ്രസ്വകാല കോഴ്സിന് മലയാള പഠനഗവേഷണ കേന്ദ്രം സൗജന്യ പരിശീലനം നൽകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 9446539468.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com