കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ ആക്ഷേപം; കൊമ്പനാനയുടെ ജഡം കണ്ടെത്തിയത് ഈ മാസം ആദ്യം

Mail This Article
×
ഏഴാറ്റുമുഖം∙വാഴച്ചാൽ വനം ഡിവിഷൻ പരിധിയിലെ പ്ലാന്റേഷൻ റബർ തോട്ടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ അന്വേഷണം വൈകിയതിൽ ദുരൂഹത. ഈ മാസം ആദ്യമാണ് ഏകദേശം നാൽപതു വയസ്സ് പ്രായമുള്ള കൊമ്പനാനയുടെ ജഡം വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിൽ കണ്ടെത്തിയത്. വെറ്റിലപ്പാറ എസ്റ്റേറ്റിലെ ഒന്നാം ബ്ലോക്കിൽ മുനിത്തടം ഭാഗത്തായിരുന്നു ആന ചരിഞ്ഞത്. ആനയുടെ ജഡം അഴുകിയ നിലയിലായിരുന്നു.
വനം ജീവനക്കാരും മറ്റുള്ളവരും വനത്തിലേക്ക് കയറുന്ന വഴിയരികിലാണ് സംഭവം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് വനം വകുപ്പ് നടപടികളുമായി മുന്നോട്ട് പോയതെന്ന് പറയുന്നു. ജഡം പൂർണമായും അഴുകിയതിനാൽ മരണ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനം വെറ്ററിനറി ഡോ. ബിനോയ് സി.ബാബു, ഡോ. മിഥുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോർട്ടം.
English Summary:
Wild elephant death investigation delayed in Vazhachal Forest Division. The decomposed carcass of a male elephant was discovered in a rubber plantation, raising concerns about the slow response from the forest department.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.