വാഹനം പണയപ്പെടുത്തിയെടുത്ത പണം ചോദിച്ചെത്തി വീട്ടിൽക്കയറി ആക്രമണം: 4 പേർ അറസ്റ്റിൽ

Mail This Article
ചേർപ്പ് ∙ വാഹനം പണയംവച്ച് കൈപ്പറ്റിയ പണം തിരിച്ചുകൊടുക്കാത്തതിനെത്തുടർന്ന് വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കോടന്നൂർ ചിറയത്ത് വീട്ടിൽ റാഫിയെ (53) രാത്രി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ആലുവ പെരിങ്ങാല വീട്ടിൽ സുനിൽ(32), കോടന്നൂർ എലുവത്തിങ്കൽ വീട്ടിൽ സണ്ണി (55), വെങ്ങിണിശേരി കൂട്ടലക്കുന്ന് വലിയവീട്ടിൽ ഷിജോ(37), വടൂക്കര പുത്തൻവീട്ടിൽ വീട്ടിൽ ബിബീഷ് (37)എന്നിവരാണ് അറസ്റ്റിലായത്.
സുനിലിന്റെ പേരിൽ 4 ക്രിമിനൽ കേസുകളുണ്ട്. ഷിജോയ്ക്ക് നെടുപുഴ സ്റ്റേഷനിൽ കൊലപാതകക്കേസും തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ കൊലപാതകശ്രമക്കേസുമുണ്ട്. ബിബീഷിന് നെടുപുഴ സ്റ്റേഷനിൽ വീടുകയറി ആക്രമണം, മോഷണം എന്നിവയ്ക്കും പൂത്തോൾ എക്സൈസ് റെയ്ഞ്ച് ഓഫിസിൽ മയക്കുമരുന്ന് കടത്തിയതിനുള്ള കേസുകളുമുണ്ട്. സണ്ണി ചേർപ്പ് സ്റ്റേഷൻ റൗഡിയാണ്, 15 ക്രിമിനൽക്കേസുകളുണ്ട്. ഇൻസ്പെക്ടർ രമേഷ്, എസ്ഐമാരായ ടി.എൻ.പ്രദീപൻ, ടി.എ.ജെയ്സൺ, എഎസ്ഐ ജ്യോതികുമാർ, സിപിഒമാരായ മുഹമ്മദ്, റിൻസൺ, സുനിൽകുമാർ, ഷോണി, ശരത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.