എന്റെ കേരളം വിളംബരറാലി: ഗതാഗത നിയന്ത്രണം

Mail This Article
കെഎസ്ആർടിസി സർവീസുകൾ
∙ സ്റ്റാൻഡിൽ നിന്ന് ചാലക്കുടി എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കണ്ണൻകുളങ്ങര ചിയ്യാരം വഴി സർവീസ് നടത്തണം.
∙പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള സർവീസുകൾ പൂങ്കുന്നം ജംക്‌ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കണം
∙അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള ഓർഡിനറി ബസുകൾ ശക്തൻ സ്റ്റാൻഡിൽ താൽക്കാലികമായി ആരംഭിക്കുന്ന ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ അവിടെനിന്ന് സർവീസ് നടത്തണം.
∙ഷൊർണൂർ, മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ െഎടിസി ജംക്‌ഷൻ, കിഴക്കേക്കോട്ട, അശ്വിനി ജംക്‌ഷൻ, കോലോത്തുംപാടം വഴി സർവീസ് നടത്തണം.
മറ്റു ബസുകൾ
∙ പാലക്കാട്, പീച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ, ഐടിസി ജംക്‌ഷൻ, ഇക്കണ്ട വാരിയർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംക്‌ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജംക്‌ഷൻ വഴി സർവീസ് നടത്തണം.
∙ മാന്ദാമംഗലം, പുത്തൂർ വലക്കാവ് ഭാഗത്ത് നിന്നുള്ളവ ഫാത്തിമ നഗർ, ഐടിസി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംക്‌ഷൻ വഴി പോകണം.
∙മണ്ണുത്തി ഭാഗത്ത് നിന്നുള്ളവ കിഴക്കേക്കോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വിനി ജംക്‌ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംക്‌ഷൻ വഴി പോകണം.
∙മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തു നിന്നുള്ളവ ബിഷപ് പാലസിൽ നിന്ന് വലത്തോട്ട് ചെമ്പൂക്കാവ് ജംക്‌ഷൻ, അശ്വിനി ജംക്‌ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംക്‌ഷൻ വഴി തിരികെ പോകണം.
∙അത്താണി, തിരുവില്വാമല ഭാഗത്ത് നിന്നുള്ളവ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വിനി ജംക്‌ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ.
∙ചേറ്റൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് ഭാഗത്ത് നിന്നുള്ളവ ബാലഭവൻ വഴി ചെമ്പൂക്കാവ് ജംക്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം - ഇൻഡോർ സ്റ്റേഡിയം ജംക്‌ഷൻ വഴി അശ്വിനി ജംക്‌ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംക്‌ഷൻ വഴി തിരികെ പോകണം.
∙പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലെയ്ൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംക്‌ഷൻ വഴി തിരികെ പോകണം.
∙പടിഞ്ഞാറേക്കോട്ട വഴി വരുന്ന എല്ലാ ബസുകളും പടിഞ്ഞാറേക്കോട്ടയിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻമൂല നേതാജി ഗ്രൗണ്ട് പരിസരം മുതൽ പടിഞ്ഞാറേക്കോട്ട ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേക്കോട്ട വഴി തിരിഞ്ഞ് സർവീസ് നടത്തണം.
∙കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംക്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ കണ്ണംകുളങ്ങര, ചിയ്യാരം കൂർക്കഞ്ചേരി വഴി.
∙ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവ മുണ്ടുപാലം ജംക്‌ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംക്‌ഷൻ വഴി സർവീസ് നടത്തണം.
∙നിയന്ത്രണമുള്ള സമയം കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജംക്‌ഷനിൽ നിന്നു വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടില്ല.
ചെറുവാഹനങ്ങൾ
∙കൊടുങ്ങല്ലൂർ, തൃപ്രയാർ, തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് പടിഞ്ഞാറേക്കോട്ട വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് വടൂക്കര അരണാട്ടുകര വഴി പോകണം.
∙കൂർക്കഞ്ചേരി വഴി വന്ന് മണ്ണുത്തി ഭാഗത്തേക്കു പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നു വലത്തോട്ട് തിരഞ്ഞ് ചിയ്യാരം വഴി പോകണം.
∙കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് . വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംകാട്, ചിറക്കോട് മുണ്ടത്തിക്കോട് വഴി പോകണം.
∙കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംകാട്, മുക്കാട്ടുകര വഴി പോകണം.
∙കണിമംഗലം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും നെടുപുഴ പൊലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര തോപ്പിൻമൂല വഴി പോകണം.
∙ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും കൂർക്കഞ്ചേരി സെന്ററിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് നെടുപുഴ പൊലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര തോപ്പിൻമൂല വഴി പോകേണ്ടതാണ്. ഈ സമയം നെടുപുഴ പൊലീസ് സ്റ്റേഷൻ റോഡ് വൺവേ ആയിരിക്കും.
∙ജൂബിലി ജംക്‌ഷൻ വഴി വരുന്ന കൂർക്കഞ്ചേരി പോകുന്ന എല്ലാ ചെറുവാഹനങ്ങളും മിഷൻ ക്വാർട്ടേഴ്സ് വഴി ബിഷപ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജംക്‌ഷനിലെത്തി കൂർക്കഞ്ചേരിക്ക് പോകണം.