ഓട്ടോയിൽ സവാരിക്ക് പെരുമ്പാമ്പ് കുഞ്ഞ്

Mail This Article
×
തൃശൂർ ∙ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പെരുമ്പാമ്പ് കുഞ്ഞിന്റെ സവാരി! ഓട്ടോയിൽ കയറുന്നതിനിടെ പാസഞ്ചർ സീറ്റിനോടു ചേർന്ന് ചുരുണ്ടുകൂടിയിരിക്കുന്ന പാമ്പിനെ കണ്ട് യാത്രക്കാർ ഭയന്നു വിളിച്ചതോടെ ആണ് ഡ്രൈവർ കാര്യമറിഞ്ഞത്.
കിഴക്കേക്കോട്ട ജംക്‌ഷനിൽ വച്ച് ഇന്നലെ രാവിലെ ആണ് പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് ആളുകളും തടിച്ചുകൂടി. പൊലീസും സ്ഥലത്തെത്തി. കുറച്ചുനേരം ഗതാഗതവും ബ്ലോക്ക് ആയി. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് റസ്ക്യൂവർ നവാസ് എത്തിയാണ് പാമ്പിനെ പിടികൂടി കൊണ്ടുപോയത്.
English Summary:
Baby snake in auto-rickshaw causes a stir in Thrissur. Passengers spotted the reptile curled up near the seats, leading to a moment of fear and surprise before the driver became aware of the unexpected passenger.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.