തൃശൂർ ജില്ലയിൽ ഇന്ന് (10-06-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടങ്ങും
ചേലക്കര ∙ മൂരിയാൽപടി, പുലിയത്തുകോവിൽ, മാട്ടിങ്ങൽ മേഖലകളിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ ആക്കപ്പറമ്പ് മേഖലയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 12ന് 11ന് നടക്കും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്. 0480821154
കൊടുങ്ങല്ലൂർ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ജനറൽ ഫൗണ്ടേഷൻ കോഴ്സ് (ജിഎഫ്സി) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 12 ന് 11 ന്.
സീറ്റ് ഒഴിവ്
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, മാത്‌സ്, ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗങ്ങളിൽ സംവരണ സീറ്റുകളിലെ (എസ്‌സി/എസ്ടി) ഒഴിവിലേക്ക് വിദ്യാർഥികളെ ക്ഷണിക്കുന്നു.