‘ഇരുത്തൽ’ തീർന്നു, ഇനി ശരിക്കും ഇരിക്കാം

Mail This Article
×
കൊടുങ്ങല്ലൂർ ∙ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഉരുണ്ട സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ മാറ്റി പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ഉരുണ്ട പൈപ്പ് സ്ഥാപിച്ചതിലെ അസൗകര്യം ചൂണ്ടിക്കാട്ടി കൺസ്യൂമേഴ്സ് ഫോറം സെക്രട്ടറി സി.എസ്.തിലകൻ മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇരിപ്പിടം ഒരുക്കിയത്. കേരളത്തിലെ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉരുണ്ട സ്റ്റീൽ പൈപ്പുകളാണ് ഇരിപ്പിടമായി സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ലഭിച്ചിട്ടും നടപ്പാക്കാത്ത സാഹചര്യത്തിൽ സി.എസ്.തിലകൻ വിഷയം നഗരസഭാധ്യക്ഷൻ, സെക്രട്ടറി എന്നിവരുടെ ശ്രദ്ധയിൽ എത്തിച്ചതിനെത്തുടർന്നാണ് നഗരത്തിലെ 4 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പൈപ്പുകൾ മാറ്റി സൗകര്യപ്രദമാക്കിയത്.
English Summary:
New, accessible seating replaces uncomfortable round pipes in Kodungallur bus waiting centers. This improvement follows a successful campaign by the Consumers Forum, addressing a significant public inconvenience.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.