കനാലിൽ അടിഞ്ഞ ചണ്ടി അനക്കിയില്ല

Mail This Article
മനക്കൊടി∙ പുള്ള് പാലത്തിനടിയിലും സമീപത്തും കരുവാലി, കുളവാഴച്ചണ്ടി എന്നിവ വന്നടിഞ്ഞ് ഇറിഗേഷൻ കനാലിൽ ഒഴുക്ക് തടസ്സപ്പെടുന്നു. ചണ്ടി നീക്കം ചെയ്തിട്ടില്ല.കലക്ടറുടെ ഉത്തരവനുസരിച്ച് എല്ലാ സ്ലൂസുകളും തുറക്കാൻ പാടശേഖര സമിതികൾ തയാറാണ്. എന്നാൽ പുറംചാലിലെ ചണ്ടി ചുമതലക്കാരായ ഇറിഗേഷൻ അധികൃതർ നീക്കാത്തതാണ് ഇപ്പോൾ ഒഴുക്ക് തടസ്സപ്പെടാൻ കാരണമെന്നാണ് കർഷകരുടെ പരാതി.
ഒഴുക്ക് നിലച്ച പുറംചാലിൽ നിന്ന് മഴയത്ത് വെള്ളം കര കവിഞ്ഞ് മനക്കൊടി റോഡിലൂടെ വാരിയം കോൾപ്പടവിലേക്ക് ഒഴുകിയെത്തും. ഈ വെള്ളം താഴ്ന്ന പ്രദേശമായ മനക്കൊടി തെക്കുമുറി, കൃഷ്ണൻകോട്ട സമീപത്തെ അംബേദ്കർ നഗർ എന്നിവിടങ്ങളിലെ വീടുകളിലേക്ക് കയറുമെന്ന് കർഷകർ ചൂണ്ടിക്കാട്ടി. പാലത്തിനു സമീപം അടിഞ്ഞു കൂടിയ ചണ്ടി നീക്കം ചെയ്ത് വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിന് ഇറിഗേഷൻ വകുപ്പ് തയാറാകണമെന്ന് അരിമ്പൂർ പഞ്ചായത്തംഗം കെ.രാഗേഷ് ആവശ്യപ്പെട്ടു.