തൃശൂർ ജില്ലയിൽ ഇന്ന് (11-06-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
ശക്തമായ മഴ
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
ജോലി ഒഴിവ്
കയ്പമംഗലം ∙ ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപകന്റെയും സ്വീപ്പറുടെയും (എഫ്ടിഎം) ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് രാവിലെ 10ന്.
സ്പോർട്സ് കൗൺസിലിൽ നിയമനം
തൃശൂർ ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ കെയർ ടേക്കർ (35–40 വയസ്സ്, യോഗ്യത: ഡിഗ്രി), സെക്യൂരിറ്റി ഗാർഡ് (40–50 വയസ്സ്, യോഗ്യത: എസ്എസ്എൽസി) നിയമനം. നാളെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ കൂടിക്കാഴ്ച. 9847994395.
അധ്യാപക നിയമനം
തൃശൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജ്യുക്കേഷനിൽ (ഗവ.ട്രെയിനിങ് കോളജ്) ഫൈൻ ആർട്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 18ന് 10.30ന്. 9188900186.
പിഎസ്‌സി പരിശീലനം
കൊടുങ്ങല്ലൂർ ∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് ജൂലൈ ഒന്നിനു തുടങ്ങുന്ന പിഎസ്‌സി പരിശീലനത്തിന് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 18 വയസ്സ് പൂർത്തിയായവർക്കാണ് പ്രവേശനം. 0480 2804859, 7994324200.
യോഗ പരിശീലനം
തൃശൂർ∙ ജില്ലാ യോഗ അസോസിയേഷന്റെ യോഗ ക്ലാസുകൾ ഇന്നാരംഭിക്കും. സ്ത്രീകൾക്ക് പ്രത്യേകം ക്ലാസുകളുണ്ടാകും. 9495552709
അധ്യാപക ഒഴിവ്
ചാലക്കുടി ∙ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 13നു 2ന്.പൊയ്യ ∙ എകെഎംഎച്ച്എസ്എസിൽ ഇക്കണോമിക്സ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16നു 10ന്.