ADVERTISEMENT

തൃശൂർ ∙ സെന്റ് മേരീസ് കോളജ് റോഡിൽ കോർപറേഷൻ ശുദ്ധജല വിതരണം മുടങ്ങിയിട്ട് 2 മാസം. കോർപറേഷന്റെ ജലവിതരണ വിഭാഗത്തിൽ പരാതി  നൽകിയെങ്കിലും ഇതുവരെ പരിഹാരം ആയില്ല. പരാതി കൊടുത്തപ്പോൾ 4 ദിവസത്തിനകം നടപടി ഉണ്ടാകുമെന്നു ജലവിതരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. കൊടുത്ത പരാതിക്കും മറുപടി ഇല്ല. 20 വീടുകളാണ് ഈ ഭാഗത്ത് ഉള്ളത്. കാത്തലിക് സിറിയൻ ബാങ്കും പ്രവർത്തിക്കുന്നുണ്ട്. കോർപറേഷൻ കുടിവെള്ളം നിലച്ചതിൽ പിന്നെ കുഴൽകിണറിലെ വെള്ളമാണ് ഈ വീട്ടുകാർ ഉപയോഗിക്കുന്നത്. എന്നാൽ കുഴൽകിണറിലെ വെള്ളത്തിൽ ഇകോളിയുടെ സാന്നിധ്യം സംശയിക്കുന്നുണ്ട്. 

കാനയിൽ‌ നിന്ന് അധികം അകലെയല്ലാതെയാണു മിക്ക കുഴൽകിണറുകളും ഉള്ളത്. 100 വർഷം മുൻപു പണിതീർത്ത കാനകൾ കരിങ്കല്ല് പാകിയവയാണ്. അതിനാൽ തന്നെ കാനകളിൽ നിന്നു മലിനജലം ചോർന്നു സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കു വ്യാപിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം ആരോഗ്യത്തിനും ഭീഷണി നേരിടുന്നതായി ഉപഭോക്താക്കൾ പറഞ്ഞു. ചിലർ മിനറൽ വാട്ടർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. കുടിവെള്ള പൈപ്പിൽ മണ്ണ് അടിഞ്ഞതാകാം വെള്ളം വരാതിരിക്കാൻ കാരണമെന്നു സംശയിക്കുന്നു. സെന്റ് തോമസ് കോളജ് മുതൽ സെന്റ് മേരീസ് കോളജ് വരെയുള്ള 350 മീറ്റർ പരിധിയിലാണു രണ്ടു മാസമായി വെളളം ലഭിക്കാത്തത്.

English Summary:

Thrissur water shortage affects St. Mary's College Road residents. For two months, they've lacked clean water, resorting to potentially contaminated borewell water, raising serious health concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com