ADVERTISEMENT

കൽപറ്റ ∙ രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും ഇനിയുള്ള നാലുവർഷം പോരാട്ടത്തിന്റേതു മാത്രമാണെന്നും കർണാടക പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു. പൗരത്വ നിയമത്തിനെതിരെ ഡിസിസി സംഘടിപ്പിച്ച ലോങ് മാർച്ചിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കും മോദിക്കുമെതിരെ    സംസാരിക്കുമ്പോൾ അത് ദേശീയതയ്ക്ക് എതിരാണെന്നാണു പറയുന്നത്.

പൗരത്വ നിയമത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കൽപറ്റയിൽ സംഘടിപ്പിച്ച ലോങ് മാർച്ചിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്യുന്നു.

മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വനിയമ ഭേഗഗതി  പിൻവലിച്ചേ    മതിയാകൂ. സുപ്രീംകോടതി ഈ നിയമം റദ്ദ് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആധ്യക്ഷ്യം വഹിചചു. എൻ.ഡി.അപ്പച്ചൻ, കെ.സി.റോസക്കുട്ടി, പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, കെ.കെ.ഏബ്രഹാം, വി.എസ്.ജോയി, എൻ.എം.വിജയൻ, പി.പി.ആലി, കെ.വി.പോക്കർഹാജി, എൻ.കെ. വർഗീസ്, ഡി.പി.രാജശേഖരൻ, എം.എ.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കെപിസിസി അംഗം പി.പി. ആലി ക്യാപ്റ്റനായ കൽപറ്റ മണ്ഡലം മാർച്ച് ചുണ്ടേലിൽ യുഡിഎഫ് ജില്ലാ കൺവീനർ എൻ.ഡി.അപ്പച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു. ജോസഫ് പെരുവേലി ക്യാപ്റ്റനായ ബത്തേരി മണ്ഡലം മാർച്ച് കെപിസിസി അംഗം പി.വി. ബാലചന്ദ്രനും എം.ജി.ബിജു ക്യാപ്റ്റനായ മാർച്ച് കെ.എൽ.പൗലോസും ഉദ്ഘാടനം ചെയ്തു. മാർച്ചിനെത്തിയ പ്രവർത്തകരെല്ലാം കൈനാട്ടിയിൽ സംഗമിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com