ADVERTISEMENT

അമ്പലവയൽ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടത്തിന് ഇന്നലെ വെളുപ്പിനു തീപിടിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് ഉപയോഗിച്ചിരുന്ന മുറിയിലാണു തീ പടർന്നത്. റൂമിൽ സൂക്ഷിച്ചിരുന്ന മരുന്നുകളും 2 കട്ടിലുകളും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടറാണ് രാവിലെ 5 ന്   തീ പടരുന്നത് കണ്ടത്.  നാട്ടുകാർ  വിവരമറിയിച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്.

നിലവിൽ ആശുപത്രിയുടെ പ്രവർത്തനം സമീപത്ത് തന്നെ നിർമിച്ച പുതിയ കെട്ടിടത്തിലാണ്. ഇപ്പോൾ പെയ്ൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനത്തിനാണ് റൂം ഉപയോഗപ്പെടുത്തുന്നത്.  ഇതിനായി സൂക്ഷിച്ച മരുന്നുകൾ കത്തി നശിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെയാണ് ആശുപത്രിയുടെ മരുന്നുകൾ സൂക്ഷിക്കുന്ന സ്റ്റോർ റൂം. എന്നാൽ തീ ഇവിടേക്ക് പടർന്നിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com