ADVERTISEMENT

പുൽപള്ളി ∙ ചേകാടിയിൽ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ചേകാടി സ്വദേശികളായ  കട്ടക്കണ്ടി കെ.എസ്.സുധീഷ് (32), സുഹൃത്ത് ചേകാടി തോണിക്കടവ് ടി.എ.സനൽകുമാർ (38)എന്നിവർ അറസ്റ്റിലായി. രണ്ട് മക്കളുടെ അമ്മയായ 30 കാരിയെ കഴിഞ്ഞ മാസം 18 ന് രാത്രിയാണ് പ്രതികൾ  പ്രതികൾ ഇരുവരും ക്രൂരമായി പീഡിപ്പിപ്പിച്ചത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികൾ കഴിഞ്ഞ ദിവസം പുൽപള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും തുടർന്ന് കേസ്‍ അന്വേഷിക്കുന്ന മാനന്തവാടി ഡിവൈഎസ്പി കുബേരൻ നമ്പൂതിരി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പീഡനത്തിനിരയായി അവശയായി വീട്ടിൽ കഴിഞ്ഞ യുവതിയുടെ അവസ്ഥ മക്കളാണ് ബന്ധുക്കളെ അറിയിച്ചത്.

തിരുനെല്ലിയിലുള്ള ബന്ധുക്കൾ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം പൊലീസിൽ പരാതി നൽകി. ക്രൂരപീഡനം സംബന്ധിച്ച് യുവതി മജിസ്ട്രേറ്റിന് രഹസ്യമൊഴിയും നൽകിയിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ പ്രതികൾ ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു. പീഡനത്തിനും വീട്ടിൽ അതിക്രമിച്ച് കടന്നതിനുമാണ് കേസ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com