ADVERTISEMENT

ബത്തേരി∙ ഡ്രൈവർ കുഴഞ്ഞുവീണതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പാലത്തിന് സമീപത്ത്  കോൺക്രീറ്റ് കുറ്റിയിൽ തടഞ്ഞു നിന്നത് വലിയ ദുരന്തം ഒഴിവാക്കി. ബത്തേരി ഡിപ്പോയിലെ ഡ്രൈവർ എം.പി. ജയരാജൻ(50) ആണ് രക്തസമ്മർദം കൂടി കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ  ബത്തേരി- പാട്ടവയൽ റൂട്ടിൽ നൂൽപുഴ പാലത്തിന് സമീപമാണ് സംഭവം.

സംഭവത്തെക്കുറിച്ച് കണ്ടക്ടർ കെ. ബി.അഭിരാജ് പറയുന്നു: മുപ്പതോളം യാത്രക്കാരുമായി പാട്ടവയലിലേക്കു പോവുകയായിരുന്നു ബസ്. നൂൽപുഴ സ്റ്റോപ്പിൽ ബസ് നിർത്തി ആളെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ഉടനെയാണ് സംഭവം. ഞാൻ ബസിന്റെ മുൻഭാഗത്തു തന്നെയുണ്ടായിരുന്നു. തളർച്ച തോന്നുന്നുണ്ടെന്ന് പറഞ്ഞയുടൻ ഡ്രൈവർ കുഴഞ്ഞു പോയി. നിയന്ത്രണം വിട്ട ബസ് പുഴയെത്തുന്നതിനു തൊട്ടു മുൻപുള്ള കോൺക്രീറ്റ് കുറ്റിയിൽ തടഞ്ഞു നിന്നു. ഇടതു മുൻചക്രമാണ് കുറ്റിയിൽ തട്ടി നിന്നത്.  വേഗം കുറവായിരുന്നത് അപകടം ഒഴിവാക്കി. ഡ്രൈവറെ ഉടനെ ആശുപത്രിയിലെത്തിക്കാനുമായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com