ADVERTISEMENT

ഗൂഡല്ലൂർ∙ ന്യൂഡൽഹിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ നീലഗിരി ജില്ലയിൽ നിന്നു പങ്കെടുത്ത 8 പേരെ ഊട്ടി ജില്ലാ ആശുപത്രിയിലെ എസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരിൽ 4 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കൊറോണ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒൗദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

രോഗലക്ഷണങ്ങൾ കണ്ടവർ താമസിച്ചിരുന്ന പ്രദേശങ്ങളെ ഇന്നലെ രാവിലെ പൊലീസ് സീൽ ചെയ്തു ഊട്ടിയിലെ കാന്തൽ ഭാഗത്ത് രണ്ടു പേരും കോത്തഗിരി ലോവർ ബസാറിൽ ഒരാളും കൂനൂർ രാജാജി നഗറിൽ മറ്റൊരാളും താമസിച്ചിരുന്നു. പൊലീസ് നടപടിക്ക് ശേഷം ഇവിടെ താമസിക്കുന്നവർക്ക് പുറത്തിറങ്ങാനും പുറമെ നിന്നുള്ളവർക്ക് അകത്തേക്ക് പ്രവേശിക്കാനും അനുവാദമില്ല പ്രദശങ്ങളിലെ വീടുകൾക്ക് അണുനാശിനികൾ തളിച്ചു.

ആരോഗ്യ പ്രവർത്തകർ ഈ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് രോഗം ഇല്ലെന്ന് ഉറപ്പു വരുത്തി തുടങ്ങി.ഇവരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളിലുണ്ടായിരുന്ന കടകൾ പൂർണമായും അടച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 18, 19 തീയതികളിലാണ് ന്യൂഡൽഹിയിൽ സമ്മേളനം നടന്നത്.സമ്മേളനം കഴിഞ്ഞ് 22 ന് വിമാനത്തിൽ ബംഗളൂരുവിൽ എത്തി . തുടർന്ന് വാഹനം കിട്ടാതെ വന്നപ്പോൾ കണ്ടെയ്നർ ലോറിയിൽ കയറിയാണ് ജില്ലയിലെത്തിയത്.

വീടുകളിൽ വന്നതിന് ശേഷം സ്വയം ക്വാറന്റീനിൽ പോകുകയായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥീരീകരിച്ചതോടെയാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയിൽ നിന്നും പോയ 10 പേരിൽ രണ്ട് പേർ ഡൽഹിയിൽ നിന്നും തിരിച്ച് പോന്നിട്ടില്ല.തമിഴ്നാട്ടിൽ നിന്നും 1500 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഇവരിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com