ADVERTISEMENT

കൽപറ്റ ∙ പൊതു വിപണിയിൽ അവശ്യ സാധനങ്ങളുടെ ചില്ലറ വിൽപന വില നിശ്ചയിച്ചു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങളുടെ വില ചിലയിടങ്ങളിൽ ക്രമാതീതമായി കുടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. വില വിവരം ആഴ്ചയിൽ 2 തവണ പരിശോധിച്ച് ആവശ്യമെങ്കിൽ പുനർ നിർണയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. വില കൂട്ടി വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കട അടപ്പിക്കുന്നതുൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

അവശ്യ സാധനങ്ങൾക്ക് നിലവിൽ വിപണിയിൽ ദൗർലഭ്യമില്ല. അവശ്യ സാധന ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുവിപണി പരിശോധനയ്ക്കായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യു വകുപ്പ് എന്നിവർ ചേർന്ന സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.   പൊതു വിപണിയിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫിസറെ അറിയിക്കാവുന്നതാണ്. വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസർ – 9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസർ – 9188527406, ബത്തേരി താലൂക്ക് സപ്ലൈ ഓഫിസർ 9188527407.

കൽപറ്റ ∙ ജില്ലയിലെ പട്ടികവർഗ കോളനികളിൽ ഭക്ഷണ ക്ഷാമം പരിഹരിക്കുന്നതിനായി കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുന്നു. കോട്ടത്തറ, നൂൽപുഴ, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ, തരിയോട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ 15 കോളനികളിലാണ് കമ്യൂണിറ്റി കിച്ചൺ തുടങ്ങുന്നത്. ജില്ലാ കുടുംബശ്രീ മിഷനാണ് നടത്തിപ്പ് ചുമതല. വൈശ്യൻ കോളനി, തോണിക്കടവ്, കുറിച്യാട്, പരപ്പൻപാറ, കടച്ചിക്കുന്ന്, ശേഖരൻകുണ്ട്, അട്ടമല ഏറാട്ടക്കുണ്ട്, ഗോവിന്ദൻപാറ, വെള്ളക്കെട്ട്, ഇടിഞ്ഞകൊല്ലി, ആനപ്പാറ, വരട്ടിയാൽകുന്ന്, കക്കണംകുന്ന്, തിരുമംഗലം, ചെക്കണികുന്ന് എന്നിവയാണ് കോളനികൾ. പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗം, ട്രൈബൽ പ്രമോട്ടർമാർ, കുടുംബശ്രീ എഡിഎസ്, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർ എന്നിവരുടെ പങ്കാളിത്തം കമ്യൂണിറ്റി കിച്ചൺ നടത്തിപ്പിൽ ഉണ്ടാവും.

ഓൺലൈൻ കൗൺസലിങ് നൽകും

നെഹ്റു യുവകേന്ദ്രയും നിർഭയ വയനാട് സൊസൈറ്റിയും ചേർന്ന് സധൈര്യം എന്ന പേരിൽ ഐസലേഷനിൽ കഴിയുന്നവർക്കും  മാനസിക സംഘർഷങ്ങളനുഭവിക്കുന്നവർക്കും  ഓൺലൈൻ കൗൺസലിങും നിർദേശങ്ങളും നൽകും.  8943797173, 77955509928.

വില വിവരം (കിലോ)

മട്ട അരി 37–39 രൂപ, ജയ അരി 38–40, കുറുവ അരി 39–41, പച്ചരി 26–32, ചെറുപയർ 110–120, ഉഴുന്ന് 102–110, സാമ്പാർ പരിപ്പ് 93–102, കടല 65–70 , മുളക് 170–180, മല്ലി 90–92, പഞ്ചസാര 40–42 , ആട്ട 35, മൈദ 35, സവാള 38–40, ചെറിയ ഉള്ളി 80–85, ഉരുളക്കിഴങ്ങ് 43–48, വെളിച്ചെണ്ണ 180–200, തക്കാളി 28–30, പച്ചമുളക് 50–60, കുപ്പിവെള്ളം 13 രൂപ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com