ADVERTISEMENT

മാനന്തവാടി ∙  ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ച് ബൈക്കിൽ കറങ്ങിയത്  ചോദ്യം ചെയ്ത പൊലീസിനെ അക്രമിച്ചതിന് എടവക രണ്ടേനാൽ കുറ്റിത്തൊടുവിൽ കെ.ടി. സാദിഖലി (27) അറസ്റ്റിലായി.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത്  കണ്ണൂർ  ജയിലിലേക്ക് അയച്ചു. കാരണമൊന്നുമില്ലാതെ ബൈക്കിൽ കറങ്ങിയ സാദിഖലിയെ വ്യാഴാഴ്ച്ച സന്ധ്യക്കാണ് എടവക പള്ളിക്കലങ്ങാടിയിൽ പൊലീസ് സംഘം  തടഞ്ഞത്. പൊലീസ് സംഘത്തോട് തട്ടിക്കയറിയ ഇയാൾ  ജനമൈത്രി ബീറ്റ് ഓഫിസർ കെ. ശശിയെ തള്ളുകയും ഷർട്ട് കീറുകയും നെയിം ബോർഡ് പൊട്ടിക്കുകയും ചെയ്തെന്ന്  പൊലീസ് പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ  കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പുറമെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ്  പ്രകാരവുമാണ്  കേസെടുത്തത്. മാനന്തവാടി എസ്ഐ സി.ആർ. അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എൻ. സുനിൽകുമാർ, ഡ്രൈവർ കെ. ഇബ്രാഹിം എന്നിവരും  സംഘത്തിൽ ഉണ്ടായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com