ADVERTISEMENT

ലോക്ഡൗണിൽ വിജനമായ പാതകളിൽ ഭക്ഷണം തേടി കാട്ടാനകൾ കൂട്ടമായെത്തുന്നു. വേനലിൽ കാട്ടിൽ വറുതിയായതോടെയാണു കാട്ടാനകൾ പുറത്തേക്കിറങ്ങുന്നത്.  നാടുകാണി ചുരത്തിൽ തീപിടിച്ച പഞ്ചസാര ലോറിയിൽ ബാക്കിവന്ന മധുരം നുണയുന്ന കാട്ടാനകളെ ദിവസവും കാണാം.

മൂന്നു മാസം മുൻപാണ് മൈസൂരുവിൽനിന്നു കേരളത്തിലേക്കു പഞ്ചാസാര കയറ്റി വന്ന ലോറി ചുരത്തിൽ തീപിടിച്ച് കത്തി നശിച്ചത്. വഴിക്കടവിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. ലോറിയിലുണ്ടായിരുന്ന പഞ്ചസാര കഴുകിക്കളഞ്ഞെങ്കിലും ശേഷിക്കുന്ന മധുരം നുണയാൻ കാട്ടാനകൾ ഇടയ്ക്കിടെയെത്തും. പകലാണ് കാട്ടാനകൾ എത്തുന്നത്. ലോറിയിൽ കയറി മധുരം നുകർന്ന് തിരികെ പോകും. 

ലോക് ഡൗണിനെ തുടർന്ന് ചുരം പാത വിജനമാണ്. പകൽ കാട്ടാനകളെ ഈ വഴിയിൽ കാണാനില്ലായിരുന്നു. രാത്രി വൈകി ചുരത്തിൽ ചില ഭാഗത്ത് മാത്രം അപൂർവമായി കാട്ടാനകളെ കാണാമായിരുന്നു. ഇപ്പോൾ പകലിൽ കാട്ടാനകൾ ചുരത്തിൽ മേയുകയാണ്. ചുരത്തിലെ വളവുകളിൽ ഇപ്പോൾ ഏതുസമയത്തും കാട്ടാനകളെ പ്രതീക്ഷിക്കാം. പാതയോരങ്ങളിൽ സഞ്ചാരികളിൽ നിന്നു ഭക്ഷണം ലഭിച്ചിരുന്ന വാനരൻമാരും പട്ടിണിയിലാണ്. പട്ടിണി മാറാൻ ലോക്ഡൗണ്‍ കഴിയണം .

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com