sections
MORE

ഒരാൾക്കു കൂടി രോഗമുക്തി

corona-pandemic-world
SHARE

കൽപറ്റ ∙ ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ്–19 ഭേദമായി. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടിക്കുളം പനവല്ലി സ്വദേശിനിയായ 26കാരിയാണ് ആശുപത്രി വിട്ടത്. നേരത്തെ രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഇവർക്കു മേയ് 11നാണു രോഗം സ്ഥിരീകരിച്ചത്. ഇവരുടെ 2 മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 22 ആയി.

നിലവിൽ രോഗം സ്ഥിരീകരിച്ച 9 ഉൾപ്പെടെ 16 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായി അയച്ച 2035 സാംപിളുകളിൽ ഫലം ലഭിച്ച 1653 എണ്ണത്തിൽ 1651 എണ്ണവും നെഗറ്റീവാണ്. ഇന്നലെ 14 അതിർത്തി ചെക്പോസ്റ്റുകളിൽ 1105 വാഹനങ്ങളിലായി എത്തിയ 2232 ആളുകളെ പരിശോധനയ്ക്കു വിധേയമാക്കി.

ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1476 പേരെ ജില്ലാ കോവിഡ് കൺട്രോൾ റൂമിൽനിന്നു നേരിട്ടു വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ സേവനങ്ങളും മരുന്നുകളും ഉറപ്പുവരുത്തി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്ന 147 പേർക്ക് കൗൺസലിങ് നൽകി. സാന്ത്വന പരിചരണ പദ്ധതി ഭാഗമായി വീടുകളിൽ കഴിയുന്ന 59 രോഗികൾക്കു ആവശ്യമായ പരിചരണം നൽകി.

മുട്ടിൽ സ്വദേശിയുടെ റൂട്ട്മാപ് വൈകുന്നു 

കൽപറ്റ ∙ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മുട്ടിൽ കാര്യമ്പാടി കാരക്കുനി സ്വദേശിയുടെ സമ്പർക്കപ്പട്ടിക പൂർത്തിയാക്കൽ വൈകുന്നു. ഫെബ്രുവരിയിൽ ഗൾഫിൽനിന്ന് എത്തിയ ശേഷം കർണാടകയിൽ ലോറി ഡ്രൈവറായി പോയ ഇദ്ദേഹത്തിനു പലയിടത്തും സമ്പർക്കമുണ്ടായത് ആശങ്കയുണർത്തുന്നുമുണ്ട്. സുഹൃത്തിനൊപ്പം കാരക്കുനിയിൽ താമസിച്ചുവരവേ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്നു പൊള്ളലേറ്റു.

ചികിത്സ തേടി രണ്ടു തവണ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ചെയ്തു. പൊള്ളലേറ്റു ചികിത്സയ്ക്കെത്തിയപ്പോൾ മാത്രമാണ് ഇദ്ദേഹം കർണാടകയിൽ പോയിരുന്ന കാര്യം ആരോഗ്യവകുപ്പ് അധികൃതർ അറിയുന്നതും സാംപിൾ ശേഖരിക്കുന്നതും. കോവിഡ് ബാധയുണ്ടായ ശേഷമാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയതെങ്കിൽ കൂടുതലാളുകളെ നിരീക്ഷണത്തിലാക്കേണ്ടിവരും. എത്രയും വേഗം റൂട്ട്മാപ് തയാറാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA