ADVERTISEMENT

‍‍‍‍‍ബത്തേരി ∙ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബത്തേരി നഗരസഭയിൽ  ഇന്നുമുതൽ കർശന നിയന്ത്രണങ്ങളെന്നു പൊലീസ്. അവശ്യ സർവീസുകൾ  മാത്രമാണ് ഉണ്ടാവുക. കെഎസ്ആർടിസി ബത്തേരി ഡിപ്പോയിൽ നിന്ന് സർവീസുകൾ ഉണ്ടാകില്ല. ബത്തേരിയിൽ നിന്നുള്ള സ്വകാര്യ ബസുകളും ഓടില്ല. പലവ്യഞ്ജനം, പാൽ, പച്ചക്കറി, മരുന്ന് എന്നിങ്ങനെയുള്ള അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ് നിയന്ത്രണങ്ങളോടെ അനുവദിക്കുക.

പരമാവധി സാധനങ്ങൾ ഹോം ഡെലിവറി ആക്കാൻ വ്യാപാരികളോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ബത്തേരി മേഖലയിലെ എല്ലാ ഉപറോഡുകളും പൊലീസ്  അടക്കും. ദേശീയപാതയിൽ കൊളഗപ്പാറയിലും  മൂലങ്കാവിലും ബാരിക്കേഡുകൾ സ്ഥാപിച്ച് അത്യാവശ്യ യാത്രക്കാരെ മാത്രമേ  കടത്തി വിടുകയുള്ളു. പുൽപള്ളി റൂട്ടിൽ ചെതലയത്തും താളൂർ റൂട്ടിൽ അമ്മായിപാലത്തും ചീരാൽ റൂട്ടിൽ നമ്പിക്കെ‍ാല്ലിയിലും മാനന്തവാടി റൂട്ടിൽ മന്ദംകെ‍ാല്ലിയിലും മലവയൽ റൂട്ടിൽ മണിച്ചിറയിലും മറ്റ് ഇടറോ‍ഡുകളിലും പൊലീസ് വഴി തടയും. മദ്യശാലകളും ഉണ്ടാകില്ല.സർക്കാർ ഓഫിസുകളിലും അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു.

കണ്ടെയ്ൻമെന്റ് സോണിൽ കർശന പരിശോധന

കൽപറ്റ ∙ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇനി0യൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് ചീഫ് ആർ. ഇളങ്കോ അറിയിച്ചു. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്കും മെഡിക്കൽ എമർജൻസി വാഹനങ്ങൾക്കും മാത്രമേ അനുവാദം നൽകുകയുള്ളു.

അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന പഴം, പച്ചക്കറി, പലവ്യഞ്ജനം,  മത്സ്യ-മാംസ വിൽപന നടത്തുന്ന കടകൾ എന്നിവയ്ക്കു രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരേ വഴികൾ മാത്രമേ ഉണ്ടായിരിക്കുയുള്ളു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com