sections
MORE

കെഎസ്ആർടിസി അന്തർ ജില്ലാ ബസ് സർവീസ് ഇന്നു മുതൽ

wayanad-ksrtc-bus-service
SHARE

കൽപറ്റ ∙ കെഎസ്ആർടിസി ഇന്നു മുതൽ അന്തർ ജില്ലാ  സർവീസുകൾ പുനരാരംഭിക്കും. രാവിലെ 5ന് ആരംഭിച്ചു രാത്രി 9ന് മുൻപു അതത് ഡിപ്പോകളിൽ തിരിച്ചെത്തുന്ന വിധത്തിലാണു സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൽപറ്റ ഡിപ്പോയിൽ നിന്നു കോഴിക്കോട്ടേക്ക് 4 സർവീസുകൾ നടത്തും. രാവിലെ 7, 7.30, ഉച്ചയ്ക്ക് 1.30, ഉച്ച കഴിഞ്ഞ് 2.15 എന്നിങ്ങനെയാണു സർവീസുകൾ.

ബത്തേരി നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായതിനാൽ ഇവിടെ നിന്നു അന്തർ ജില്ലാ , ലോക്കൽ സർവീസുകൾ ഉണ്ടാകില്ല. മാനന്തവാടി ഡിപ്പോയിൽ നിന്നു കോഴിക്കോട്ടേക്കു 7 സർവീസുകൾ നടത്തും. ഉച്ച വരെയാണു സർവീസുകൾ. ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടാകില്ല. യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രക്കാരെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല.

എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ശരിയായ വിധത്തിൽ ധരിക്കണം. മാസ്ക് ധരിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. സർക്കാർ യാത്ര നിരോധിച്ചിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരും യാത്ര ചെയ്യാൻ പാടില്ല. യാത്രയ്ക്ക് മുൻപും  ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവർ ബസിൽ യാത്ര ചെയ്യരുതെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA