ADVERTISEMENT

ഗൂഡല്ലൂർ ∙ നീലഗിരി വെളുത്തുള്ളിക്കു വിപണിയിൽ ആവശ്യക്കാർ ഏറുന്നു. നീലഗിരിയിൽ 3 മാസത്തിലൊരിക്കലാണു വെളുത്തുള്ളി വിളവെടുപ്പ്. വടക്കേ ഇന്ത്യൻ വിപണിയിലേക്കാണു ജില്ലയിലെ വെളുത്തുള്ളി പോകുന്നത്. വിപണിയിൽ ഏറെ പ്രിയമുള്ള നീലഗിരി വെളുത്തുള്ളി കിലോയ്ക്ക് 400 രൂപയാണ് ഇപ്പോൾ വില. ഏറ്റവും കുറഞ്ഞ വില 150 രൂപ.മറ്റിടങ്ങളിൽനിന്നുള്ള വെളുത്തുള്ളിക്കു വില കുറഞ്ഞാലും നീലഗിരി വെളുത്തുള്ളിയെ ബാധിക്കാറില്ലെന്നു കർഷകർ പറയുന്നു. 

   വിളവെടുപ്പിന് പാകമായ വെളുത്തുള്ളിപ്പാടം.
വിളവെടുപ്പിന് പാകമായ വെളുത്തുള്ളിപ്പാടം.

ഉത്തരേന്ത്യൻ കർഷകർക്കു നടീൽ വസ്തുവാണ് ഇവിടെനിന്നുള്ള വെളുത്തുള്ളി. പ്രത്യേകം തയാറാക്കിയ പെട്ടികളിൽ നടീൽ വസ്തുവായിത്തന്നെയാണ് ഇവിടെനിന്ന് ഇവ കയറ്റി അയയ്ക്കുന്നത്.ഗുണമേന്മയേറിയ ഊട്ടി വെളുത്തുള്ളിയെ കോവിഡ് കാലത്തെ സാമ്പത്തിക തകർച്ചയൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ജില്ലയിൽ മസിനഗുഡി, ഊട്ടി, കൂനൂർ ഭാഗങ്ങളിലാണു വെളുത്തുള്ളിക്കൃഷിയുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com