ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ ശക്തമായ തോരാ മഴപ്പെയ്ത്ത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും മഴ ശക്തിയാർ‌ജിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വരുന്ന 3 ദിവസങ്ങളിലും വയനാട്ടിൽ ഓറഞ്ച് അലർട്ട് ആണ്. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും കാറ്റും ശക്തമായി വീശിയിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ മഴ ലഭിച്ചുവെന്നാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

  മാനന്തവാടി – കൈതക്കൽ റോഡിൽ വീണ മരം അഗ്നിരക്ഷാ സേന മുറിച്ച് നീക്കുന്നു.
മാനന്തവാടി – കൈതക്കൽ റോഡിൽ വീണ മരം അഗ്നിരക്ഷാ സേന മുറിച്ച് നീക്കുന്നു.

ഇൗ വർഷം 2 മാസങ്ങളിലായി 606. 4 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കഴിഞ്ഞവർഷം ഇത് 454. 3 മില്ലി മീറ്റർ മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഒ‍ാഗസ്റ്റിലാണു മഴ ശക്തമായി പെയ്തതും ജില്ലയിൽ ദുരന്തങ്ങളുണ്ടായതും. ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് ജൂലൈ 17ന് ആയിരുന്നു. 47. 4 മില്ലി മീറ്റർ. ജൂണിൽ ഏഴാം തീയതിയാണ് ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത്. 39. 4 മില്ലി മീറ്റർ. കഴിഞ്ഞ വർഷം ഇൗ മാസങ്ങളിൽ ഏറ്റവും കൂടിയ അളവിൽ മഴ പെയ്തത് ജൂലൈ 6 ലെ 42 മില്ലി മീറ്ററും ജൂൺ ആറിലെ 29. 2 മില്ലി മീറ്റർ മഴയുമായിരുന്നു.

മഴ ശക്തി പ്രാപിക്കുന്നതിനാൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. പലയിടങ്ങളിലും പുഴകൾ കരകവിയുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്ന ഭാഗങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു. ഈ ദിവസങ്ങളിൽ ദിനംപ്രതി 64 മില്ലിമീറ്റർ മുതൽ 204 മില്ലിമീറ്റർ വരെ ഒരു ദിവസം പെയ്യുമെന്നാണു കരുതുന്നത്. മഴക്കാല കെടുതികൾ നേരിടുന്നതിനായി ജില്ലയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ആവർത്തിക്കുമോ പ്രളയദുരിതം?

മുൻ വർഷങ്ങളിൽ ജൂൺ ജൂലൈ മാസങ്ങളിൽ മഴ കുറയുകയും ഓഗസ്റ്റിൽ തിരിമുറിയാതെ പെയ്യുകയും ചെയ്തതാണ് പുത്തുമല ഉൾപ്പെടെയുള്ള ദുരന്തങ്ങളിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ ഇക്കുറി മഴ കൂടുതലാണെങ്കിലും ലഭിക്കേണ്ട അളവിൽ മഴ പെയ്തിട്ടില്ല. കാലവർഷം ആരംഭിക്കുന്ന ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള രണ്ട് മാസങ്ങളിൽ ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് 1779.3 മില്ലിമീറ്ററാണ്. എന്നാൽ, കാലാവസ്ഥാ ഗവേഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം 57% മഴയുടെ കുറവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ശക്തമോ, അതിശക്തമോ ആയ മഴ ജില്ലയിലുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

കാലവർഷം കനത്തതതോടെ ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് 15 സെന്റീ മീറ്ററായി ഉയർത്തും. നിലവിൽ 5 സെന്റീ മീറ്ററാണ് തുറന്നിട്ടുള്ളത്. വെള്ളം ഒഴുകി പോകുന്നതിന്റെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 764 മീറ്ററാണ് കാരാപ്പുഴയിൽ നിലവിലെ ജലനിരപ്പ്. ബാണാസുര സാഗർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇന്നലെ 144 മില്ലീമീറ്ററാണ് ബാണാസുര ഉൾപ്പെടുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിൽ പെയ്ത മഴ.

    പനവല്ലിയിൽ റോഡിലേക്കു വീണ മരം നാട്ടുകാർ മുറിച്ച്  നീക്കന്നു.
പനവല്ലിയിൽ റോഡിലേക്കു വീണ മരം നാട്ടുകാർ മുറിച്ച് നീക്കന്നു.

7 ദുരിതാശ്വാസ ക്യാംപുകൾ

മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 7 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലായി ആകെ 231 പേർ ക്യാംപുകളിലാണ്. വൈത്തിരി താലൂക്ക്, 6-ക്യാംപുകൾ, 71- കുടുംബങ്ങൾ, 213 പേർ . മാനന്തവാടി താലൂക്ക് (വെള്ളമുണ്ട) -ക്യാംപുകൾ -1, 16- കുടുംബങ്ങൾ, 75- അംഗങ്ങൾ

മഴ 2019
∙ജൂൺ 153. 5 മില്ലിമീറ്റർ
∙ജൂലൈ 300. 8 മില്ലിമീറ്റർ

മഴ 2020
∙ജൂൺ 210. 3 മില്ലിമീറ്റർ
∙ജൂലൈ 396. 1 മില്ലിമീറ്റർ

  മാനന്തവാടി–മൈസൂരു റോഡിൽ ഒണ്ടയങ്ങാടിക്കടുത്ത് മരം പൊട്ടിവീണ് ഉണ്ടായ ഗതാഗത തടസ്സം.
മാനന്തവാടി–മൈസൂരു റോഡിൽ ഒണ്ടയങ്ങാടിക്കടുത്ത് മരം പൊട്ടിവീണ് ഉണ്ടായ ഗതാഗത തടസ്സം.

ജൂൺ, ജൂലൈ മാസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ദിനങ്ങൾ

∙ജൂൺ 7 – 39. 4 മില്ലീമീറ്റർ
∙ജൂൺ 14 - 21. 8 മില്ലീമീറ്റർ
∙ജൂൺ 18 – 19. 7 മില്ലീമീറ്റർ
∙ജൂലൈ 7 -35. 5 മില്ലീമീറ്റർ
∙ജൂലൈ 17 -47. 4 മില്ലീമീറ്റർ
∙ജൂലൈ 18 -39. 5 മില്ലീമീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com