ADVERTISEMENT

മാനന്തവാടി ∙ സിവിൽ സർവീസ് പരീക്ഷയിൽ 553 ാം റാങ്ക് നേടി   മഞ്ജു ചന്ദ്രൻ വയനാടിന്റെ അഭിമാനമായി. തിരുനെല്ലി പഞ്ചായത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസിൽ വിജയം നേടിയ മഞ്ജു  കാട്ടിക്കുളം  അറയ്ക്കൽ വിമുക്തഭടൻ രാമചന്ദ്രന്റെയും പത്മയുടെയും മകളാണ്.  കഴിഞ്ഞ മൂന്നുവട്ടം കൈവിട്ടുപോയ  സിവിൽ സർവീസ് മോഹം നാലാം ഉൗഴത്തിൽ  നേടിയെടുക്കാനായെങ്കിലും ഐഎഎസ്  ലക്ഷ്യമാക്കി ഒരു വട്ടം കൂടി പരീക്ഷ എഴുതാനാണ്  എ.ആർ. മഞ്ജു ചന്ദ്രന്റെ തീരുമാനം. 

  മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലാണ് പഠനം തുടങ്ങിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം  മാനന്തവാടി അമൃത വിദ്യാലയത്തിലും  ഹയർ സെക്കൻഡറി പഠനം ദ്വാരക എസ്എച്ച് എച്ച്എസ്എസിലും ആയിരുന്നു.  പാലക്കാട് എൻഎസ്എസ് കോളജിൽ നിന്ന്  എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിനുള്ള ശ്രമം തുടങ്ങിയത്.  തിരുവനന്തപുരത്തെയും എറണാകുളത്തെയും  സ്ഥാപനങ്ങളിലായിരുന്നു  പരിശീലനം. സഹോദരൻ:  മനു ചന്ദ്രൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com