ADVERTISEMENT

പുൽപള്ളി ∙ കുഴഞ്ഞുവീണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചയാളുടെ സംസ്കാരത്തിനു പിന്നാലെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി; കോവിഡ് മുന്നൊരുമില്ലാതെ സംസ്കാരം നടത്തിയതിനാല്‍ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിലാകണമെന്ന് ആരോഗ്യവകുപ്പ്. അങ്ങാടിശേരി സ്വദേശി 16ന് വീട്ടില്‍ കുഴഞ്ഞുവീണത് അറിഞ്ഞു പ്രദേശവാസികളാണു വാഹനം വിളിച്ച് ബത്തേരിയിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെയെത്തും മുൻപേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

കോവിഡ് പ്രാഥമിക പരിശോധന നെഗറ്റീവായിരുന്നു. അതിനാല്‍ പോസ്റ്റുമോര്‍ട്ടം കൂടാതെ 17നു രാവിലെ മൃതദേഹം വിട്ടുനല്‍കി. അന്നു വൈകിട്ടു വീട്ടുവളപ്പില്‍ സംസ്കരിച്ചു. പിറ്റേന്ന് വൈകിട്ട്     ആർടിപിസിആർ പരിശോധനാ ഫലം വന്നപ്പോഴാണു പോസിറ്റീവാണെന്ന് അറിയുന്നത്. ഇന്നലെ രാവിലെ മുതൽ ആരോഗ്യ പ്രവർത്തകർ സമ്പർക്കമുള്ളവരെ കണ്ടെത്താൻ നടപടി തുടങ്ങി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും പ്രദേശവാസികളുമെല്ലാം ക്വാറന്റീനിലായി. അധികൃതരുടെ അനാസ്ഥയാണ് ഇതിനിടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com