ADVERTISEMENT

ബത്തേരി‍∙ വീടിനോടു ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നു. മുണ്ടക്കൊല്ലി കരുവള്ളി വട്ടത്തൊട്ടിയിൽ രാഘവന്റെ പശുവിനെയാണു കൊന്നത്.   ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. തുടർച്ചായി അമറുന്നത് കേട്ടു ചെന്നു നോക്കിയപ്പോൾ തൊഴുത്തിൽ പശുവിനെ കണ്ടില്ല.

ടോർച്ചടിച്ചു നോക്കിയപ്പോൾ തൊഴുത്തിന് പിന്നിലെ വളക്കുഴിയിൽ പശുവിനെ അവശ നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റ പശു അധികം താമസിയാതെ ചത്തു.  വിവരമറിഞ്ഞു വനപാല‍കർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ കടുവയുടേതാണെന്നു സ്ഥിരീകരിച്ചു. തൊഴുത്തിൽ 2 പശുക്കളാണ് ഉണ്ടായിരുന്നത്. കറവയുള്ള പശുവിനെയാണു കടുവ കൊന്നത്. പശുവിനെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ രണ്ടായി മുറിഞ്ഞിരുന്നു. കടുവയെ നിരീക്ഷിക്കാൻ പ്രദേശത്ത്    വനപാലകർ ക്യാമറ സ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com