ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേർ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 247 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19,312 ആയി. 16,421 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 മരണം. നിലവിൽ 2,774 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2,101 പേർ വീടുകളിലാണ് ഐസലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മേപ്പാടി  27, ബത്തേരി 24, നൂൽപുഴ 24, പനമരം 15, പടിഞ്ഞാറത്തറ 14, മാനന്തവാടി, മുട്ടിൽ 13, എടവക 11, മീനങ്ങാടി 11, പൂതാടി 11, വെള്ളമുണ്ട 11, നെന്മേനി 9, തവിഞ്ഞാൽ 9,  കൽപറ്റ 8, പൊഴുതന 8, കണിയാമ്പറ്റ 6, പുൽപള്ളി 6, തൊണ്ടർനാട് 6, അമ്പലവയൽ 5, തരിയോട് 5, വൈത്തിരി 4, കോട്ടത്തറ 2, തിരുനെല്ലി 2, വെങ്ങപ്പള്ളി 2, മൂപ്പൈനാട് 1 ബത്തേരി 1. 

രോഗമുക്തി നേടിയവർ 

ബത്തേരി 8, പുൽപള്ളി  8, , അമ്പലവയൽ 3 , കണിയാമ്പറ്റ3, പനമരം 3, പടിഞ്ഞാറത്തറ 3, തിരുനെല്ലി 2 , തരിയോട് 2, വൈത്തിരി 2, തൊണ്ടർനാട് 2, തവിഞ്ഞാൽ 2, നൂൽപുഴ 1, മൂപ്പൈനാട് 1, കോട്ടത്തറ 1, വെള്ളമുണ്ട 1, മുട്ടിൽ 1, മാനന്തവാടി 1, മീനങ്ങാടി 1, വീടുകളിൽ ചികിത്സയിലുള്ള 134 പേരും രോഗമുക്തി നേടി. 

ജില്ലയിലെ സ്ഥിതി

∙ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 8,809 പേർ. 
∙  ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 490 പേർ. 
∙ 611 പേർ ഇന്നലെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 
∙ ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,28,641 സാംപിളുകളിൽ 2,26,380 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2,07,068  എണ്ണം നെഗറ്റീവ്.

കോവിഡ് പ്രതിരോധം: അലംഭാവം ഉപേക്ഷിക്കണമെന്ന് ഡിഎംഒ

കൽപറ്റ ∙ ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക ആവശ്യപ്പെട്ടു. ദിവസേന 200 മുതൽ 250 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലെ മറ്റു ജില്ലകളിൽ കേസുകളുടെ എണ്ണം കുറയുമ്പോഴും ജില്ലയിൽ കേസുകൾ വർധിക്കുകയാണ്. പൊതുജനങ്ങൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തതിനാലാണ് എണ്ണത്തിൽ വർധനയുണ്ടാകുന്നത്.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മറ്റ് അസുഖങ്ങളും ഉള്ളവരിൽ രോഗബാധയുടെ ഗുരുതരാവസ്ഥ കൂടുതലാണ്. യുവാക്കളിലും രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. കോളനികളിലും രോഗബാധ നിരക്ക് വർധിക്കുന്നുണ്ട്. ശരിയായ രീതിയിൽ മാസ്ക് ധരിക്കൽ, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കൽ, മറ്റുള്ളവരിൽ നിന്നും സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com