ADVERTISEMENT

കേണിച്ചിറ ∙ അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിലും ഇരുവീട്ടുകാരും തമ്മിലുള്ള കയ്യാങ്കളിയിലുമെത്തി. രണ്ടു വീടുകളിലുമായി സ്ത്രീകളടക്കം 6 പേർക്കു പരുക്കേറ്റു. അതിരാറ്റുകുന്ന് കൊല്ലപ്പിള്ളിൽ കൃഷ്ണൻകുട്ടി (64), മകൻ ബിജീഷ് (37), ബിജീഷിന്റെ ഭാര്യ അഖില (29), കൊച്ചുപറമ്പിൽ ദിലീപ് (45), ഭാര്യ സൗമ്യ (35), ബന്ധു സോമൻ (60) എന്നിവർക്കാണു കുത്തിലും വെട്ടിലും പരുക്കേറ്റത്.

ഇതിൽ ദിലീപ്, സൗമ്യ, സോമൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ബിജീഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ബത്തേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 9നു ശേഷമാണു കത്തിക്കുത്തുണ്ടായത്. ദിലീപും ബിജീഷും തമ്മിൽ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടും തർക്കമുണ്ടായി. തുടർന്നു രാത്രി ഒൻപതോടെ ബിജീഷ് ദിലീപിന്റെ വീട്ടിലെത്തിയപ്പോഴാണ് ബഹളമുണ്ടായത്.

ഇരുവരും തമ്മിലുള്ള കത്തിക്കുത്തിൽ രണ്ടു വീട്ടിലെയും ആളുകൾ തടസ്സം പിടിക്കുന്നതിനിടെയാണ് ബാക്കിയുള്ളവർക്കും പരുക്കേറ്റത്. കേണിച്ചിറ പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com