ADVERTISEMENT

പുൽപള്ളി ∙ നാടിനും ചീയമ്പം 73 പണിയ കോളനിക്കും അഭിമാനമായി അഞ്ജലി മൃഗ ഡോക്ടറാവുകയാണ്. പണിയ സമുദായത്തിൽനിന്ന് വെറ്ററിനറി ഡോക്ടറാകുന്ന ആദ്യ വനിതയാണ് അഞ്ജലി ഭാസ്കരൻ. കന്നുകാലികളെ വളർത്തിയും കൂലിവേല ചെയ്തുമാണ് മാതാപിതാക്കളായ ഭാസ്കരനും സരോജിനിയും അഞ്ജലിയെയും സഹോദരങ്ങളെയും പഠിപ്പിച്ചത്. ഒന്നാം ക്ലാസ് മുതൽ 10 വരെ പൂക്കോട് ജിഎംആർഎസിലായിരുന്നു പഠനം. പ്ലസ്ടു തിരുവനന്തപുരം തട്ടേല എംആർഎസിലും.

തുടർന്ന് എൻട്രൻസ് പരിശീലനത്തിനു ശേഷം രണ്ടാം തവണയാണ് 2015ൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. പത്താം സെമസ്റ്റർ വിദ്യാർഥിയാണിപ്പോൾ അഞ്ജലി. ഇന്റേൺഷിപ്പിന്റെ ഭാഗമായി ബത്തേരി പോളി ക്ലിനിക്കിലാണിപ്പോൾ സേവനം. കലക്ടർ ഡോ.അദീല അബ്ദുല്ല ഫെയ്സ്ബുക് പേജിൽ അഭിനന്ദനം അറിയിച്ചതോടെ ഒട്ടേറെപ്പേർ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അഞ്ജലിയെ അഭിനന്ദിച്ചു. എക്സൈസ് ഉദ്യോഗസ്ഥനായ അനീഷ്, ആതിര, അഭിലാഷ് എന്നിവർ സഹോദരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com