ADVERTISEMENT

മേപ്പാടി ∙ കൊടുംവനത്തോടു ചേർന്ന് മൊബൈലിനു റേഞ്ചില്ലാത്ത സ്ഥലത്താണ് കാട്ടാനയാക്രമണം നടന്ന റെയിൻ ഫോറസ്റ്റ് റിസോർട്ട്. എത്തിച്ചേരാനുള്ളതു ദുർഘട പാത. പ്രധാന കെട്ടിടത്തോടു ചേർന്നു ടെന്റുകൾ. മൂന്നു വശവും കാടാണ്. വനത്തിനുള്ളിലെ ട്രെക്കിങ്ങും അരുവിയിലെ കുളിയുമാണു പ്രധാന ആകർഷണങ്ങൾ. കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാനയെത്തിയത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു.

ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. എളമ്പിലേരി, തൊള്ളായിരംകണ്ടി പ്രദേശങ്ങളിൽ റിസോർട്ടുകൾ ഏറെയുണ്ട്. ചെമ്പ്രമലയുടെ താഴ്‌വരയായ ഈ മനോഹര പ്രദേശം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലും സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയമാണ്.സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷം മുൻപു കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന ഇവിടെ ഇടയ്ക്കിടെ കാട്ടാനയെത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com