രാഹുലിന്റെ റോഡ് ഷോയ്ക്കിടെ കവർന്ന നേതാവിന്റെ പഴ്സ് തിരിച്ചുകിട്ടി, ‘നഷ്ടപ്പെട്ട രേഖകൾ’എന്ന എഴുത്തോടെ

wayanad-rahul-gandhi
SHARE

ബത്തേരി ∙പഴ്സിലെ പണമെടുത്ത ശേഷം രേഖകളെല്ലാം ഉടമസ്ഥന് അയച്ചു നൽകി മോഷ്ടാവ്. ‘നഷ്ടപ്പെട്ട രേഖകൾ’എന്ന എഴുത്തോടെ കൂലിക്കത്തായാണു പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ് എന്നിവയടങ്ങിയ കവർ ഇന്നലെ ഉടമസ്ഥന് ലഭിച്ചത്. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. പി. ദാമോദരന്റെ പഴ്സാണ് കഴിഞ്ഞ 1ന് ബത്തേരി ടൗണിലെ കോട്ടക്കുന്നിൽ നഷ്ടമായത്.

രാഹുൽ ഗാന്ധി കഴിഞ്ഞ 1ന് ബത്തേരിയിൽ നടത്തിയ റോ‍‍ഡ് ഷോ തുടങ്ങിയത് കോട്ടക്കുന്നിൽ നിന്നായിരുന്നു. രാഹുൽ ഗാന്ധി വന്നിറങ്ങിയപ്പോഴുള്ള തിരക്കിലാണ് കെപി. ദാമോദരന്റെ പഴ്സ് നഷ്ടമായത്. രേഖകൾക്കൊപ്പം 1700 രൂപയും പഴ്സിലുണ്ടായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് പലയിടത്ത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ 6 ദിവസങ്ങൾക്ക് ശേഷം കുപ്പാടിയിലെ വീട്ടിലേക്ക് കൂലിക്കത്തായി എത്തുകയായിരുന്നു. 10 രൂപ അടച്ച് പോസ്റ്റുമാന്റെ പക്കൽ നിന്ന് കവർ വാങ്ങി തുറന്നപ്പോൾ പഴ്സിലുണ്ടായിരുന്ന രേഖകളെല്ലാം അതിലുണ്ട്. പണം മാത്രം കള്ളനെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA