ADVERTISEMENT

നൂൽപുഴ ∙ പഞ്ചായത്തിൽ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ പഞ്ചായത്തിൽ മാസ് ക്ലോറിനേഷൻ നടന്നു. കോളനികൾ കേന്ദ്രീകരിച്ചു വരുംദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും മാസ് ക്ലോറിനേഷനും നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നൂൽപുഴ നാഗരംകുന്ന് കോളനിയിലെ 55കാരിക്കാണു കഴിഞ്ഞദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയിൽ ഈ വർഷം ഇതുവരെ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 9 ആയി. ഇതിൽ നൂൽപുഴ, ചീരാൽ സ്വദേശികളായ രണ്ടുപേർ മരിച്ചു.

ബാക്കിയുള്ളവർക്കു രോഗം ഭേദമായി. കഴിഞ്ഞ ദിവസം രോഗബാധിതയായ നാഗരംകുന്ന് സ്വദേശി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 12നു വയറുവേദനയെ തുടർന്ന് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി നടത്തിയ പരിശോധനയിലാണു രോഗം കണ്ടെത്തിയത്. വിദഗ്ധ മെഡിക്കൽ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. നൂൽപുഴ പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായതു രോഗവ്യാപനത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ജലലഭ്യത ഉറപ്പാക്കി രോഗവ്യാപനം തടയാൻ നൂൽപുഴ പഞ്ചായത്തും നടപടി തുടങ്ങി. ലക്ഷണങ്ങളുള്ളവർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com