ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 86 പേർ രോഗമുക്തി നേടി. 599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,932 ആയി. 28,651 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2,562 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2,327 പേർ വീടുകളിലാണ് ഐസലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മേപ്പാടി 67, ബത്തേരി 54, നെന്മേനി 49, മുട്ടിൽ 44, അമ്പലവയൽ 35, പനമരം 31, മാനന്തവാടി 30, പൂതാടി 29, കൽപറ്റ 28, തവിഞ്ഞാൽ 27, മീനങ്ങാടി 21, തിരുനെല്ലി 19, പുൽപള്ളി 18, മൂപ്പൈനാട് 17 പേർ, തരിയോട് 16, കോട്ടത്തറ 15, പൊഴുതന 14, വെങ്ങപ്പള്ളി 14, മുള്ളൻകൊല്ലി 14, വൈത്തിരി 13, എടവക 11, വെള്ളമുണ്ട 11, നൂൽപുഴ 10, പടിഞ്ഞാറത്തറ 8, കണിയാമ്പറ്റ 6, തൊണ്ടർനാട്  4. 

രോഗമുക്തി നേടിയവർ 

മാനന്തവാടി  6, നെന്മേനി 4, പൊഴുതന 3, തവിഞ്ഞാൽ 3, നൂൽപുഴ 2, വൈത്തിരി 1, മേപ്പാടി 1, കണിയാമ്പറ്റ 1, ബത്തേരി 1, തിരുനെല്ലി 1, തൊണ്ടർനാട് 1, പൂതാടി 1,  വീടുകളിൽ ചികിത്സയിലായിരുന്ന 61 പേരും രോഗമുക്തി നേടി.

കോവിഡ്: ജില്ലയിലെ സ്ഥിതി

∙ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7,988 പേർ.
∙ ഇന്നലെ ജില്ലയിൽ 1,226 പേർ പുതുതായി നിരീക്ഷണത്തിലായി. 
∙ 345 പേർ ഇന്നലെ നിരീക്ഷണ കാലം പൂർത്തിയാക്കി. 
∙ ഇന്നലെ പുതുതായി 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. 
∙ ജില്ലയിൽ നിന്ന് ഇന്നലെ പരിശോധിച്ചത് 5743 സാംപിളുകൾ.  
∙ജില്ലയിൽ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 3,40,200 സാംപിളുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com